റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

May 23rd, 11:00 am

കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാ​ങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു

May 23rd, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

May 06th, 08:04 pm

ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

May 06th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit

March 28th, 08:00 pm

PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

March 28th, 06:53 pm

ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

'Mission Mausam' aims to make India a climate-smart nation: PM Modi

January 14th, 10:45 am

PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.

​ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 14th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾനേർന്നു.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

Today, India is the world’s fastest-growing large economy, attracting global partnerships: PM

November 22nd, 10:50 pm

PM Modi addressed the News9 Global Summit in Stuttgart, highlighting a new chapter in the Indo-German partnership. He praised India's TV9 for connecting with Germany through this summit and launching the News9 English channel to foster mutual understanding.

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു

November 22nd, 09:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു

October 15th, 02:23 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യ‌യും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എ‌യ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.

The goal should be to ensure that no country, region, or community is left behind in the digital age: PM Modi

October 15th, 10:05 am

Prime Minister Modi inaugurated the International Telecommunication Union-World Telecommunication Standardization Assembly and India Mobile Congress in New Delhi. In his address, he highlighted India's transformative achievements in connectivity and telecom reforms. The Prime Minister stated that the government has made telecom a means of equality and opportunity beyond just connectivity in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഐടിയു വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024 ഉദ്ഘാടനം ചെയ്തു

October 15th, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ - വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്തു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ന്റെ എട്ടാം പതിപ്പും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.

Cabinet approves one more semiconductor unit under India Semiconductor Mission (ISM)

September 02nd, 03:32 pm

The Union Cabinet, led by Prime Minister Narendra Modi, has approved the establishment of another semiconductor unit under the India Semiconductor Mission. This new facility, to be set up in Sanand, Gujarat by Kaynes Semicon Pvt Ltd, involves an investment of ₹3,300 crore and will produce 60 lakh chips daily.

ആർജെഡിയുടെ ജംഗിൾ രാജ് ബീഹാറിനെ പതിറ്റാണ്ടുകളായി പിന്നോട്ട് തള്ളി: മുസാഫർപൂരിൽ പ്രധാനമന്ത്രി മോദി

May 13th, 10:51 am

മുസാഫർപൂരിലെ തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, “ഇത് ഒരു രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പാണ്, രാജ്യത്തിൻ്റെ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണ്. കോൺഗ്രസിനെപ്പോലെ ദുർബ്ബലവും ഭീരുവും അസ്ഥിരവുമായ സർക്കാരല്ല രാജ്യത്തിന് വേണ്ടത്. നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ... ഇവരൊക്കെ പേടിച്ചരണ്ട ആളുകളാണ്, അവരുടെ സ്വപ്നത്തിൽ പോലും, പാകിസ്ഥാൻ്റെ അണുബോംബുകൾ വരുന്നത് അവർ കാണുന്നു. കോൺഗ്രസ് നേതാക്കളും 'INDI സഖ്യത്തിൻ്റെ' നേതാക്കളും എന്ത് തരത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നത്? പാകിസ്ഥാൻ വളകൾ ധരിച്ചിട്ടില്ലെന്ന് പറഞ്ഞു. മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാന് ആരോ ക്ലീൻ ചിറ്റ് നൽകുന്നു. സർജിക്കൽ, വ്യോമാക്രമണങ്ങളെ ആരോ ചോദ്യം ചെയ്യുന്നു...ഇന്ത്യയുടെ ആണവായുധങ്ങൾ പാടെ ഇല്ലാതാക്കാൻ പോലും ഇടതുപക്ഷക്കാർ ആഗ്രഹിക്കുന്നു. ഇത്തരം സ്വാർത്ഥർക്ക് രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ? അത്തരം പാർട്ടികൾക്ക് ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയുമോ?

ബിഹാറിലെ ഹാജിപൂർ, മുസാഫർപൂർ, സരൺ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ തൻ്റെ ശക്തമായ വാക്കുകളിലൂടെ പ്രധാനമന്ത്രി മോദി ഊർജ്ജിതമാക്കി.

May 13th, 10:30 am

ഹാജിപൂരും മുസാഫർപൂരും സരണും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വീകരിച്ചു. ബീഹാറിലെ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.

25 വർഷമായി ബിജെഡി കർഷകരെ നിരാശപ്പെടുത്തി, അവരുടെ യഥാർത്ഥ ശാക്തീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി മോദി നബരംഗ്പൂരിൽ

May 06th, 09:15 pm

ഒഡീഷയിലെ നബരംഗ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന് നമ്മുടെ രാമലല്ലയെ അതിമനോഹരമായ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട നിങ്ങളുടെ ഒരു വോട്ടിൻ്റെ അത്ഭുതമാണിത്. ഒഡീഷയിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.” പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു, “ജൂൺ 4 ബിജെഡി സർക്കാരിൻ്റെ കാലഹരണ തീയതിയാണ്. ജൂൺ 10 ന് ഭുവനേശ്വറിൽ നടക്കുന്ന പുതിയ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാനാണ് ഞാൻ ഇവിടെ വന്നത്. .അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രണവ് പ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള ക്ഷണം ചിലർ നിരസിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ നിങ്ങൾ എല്ലാവരും എൻ്റെ ക്ഷണം നിരസിക്കില്ല.

ഒഡീഷയിലെ ബെർഹാംപൂരിലും നബരംഗ്പൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 06th, 10:15 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ബെർഹാംപൂരിലും നബരംഗ്പൂരിലും രണ്ട് മെഗാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന് നമ്മുടെ രാമലല്ലയെ അതിമനോഹരമായ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട നിങ്ങളുടെ ഒരു വോട്ടിൻ്റെ അത്ഭുതമാണിത്. ഒഡീഷയിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

ഇന്ന്, എൻ്റെ ഗ്രാമത്തിലെ യുവാക്കൾ സോഷ്യൽ മീഡിയയിലെ ഹീറോകളാണ്: ലോഹർദാഗയിൽ പ്രധാനമന്ത്രി മോദി

May 04th, 11:00 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ ലോഹർദാഗയെ അഭിസംബോധന ചെയ്തു, അവിടെ തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കോൺഗ്രസും സഖ്യകക്ഷികളും ഉയർത്തുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി മോദി ഓരോ വോട്ടിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു.