It is our commitment that the youth of the country should get maximum employment: PM Modi at Rozgar Mela

October 29th, 11:00 am

PM Modi addressed the Rozgar Mela and distributed more than 51,000 appointment letters to newly appointed youth in Government departments and organizations. Citing the Pradhan Mantri Internship Yojana, PM Modi said provisions are made for paid internships in the top 500 companies of India, where every intern would be given Rs 5,000 per month for one year. He added the Government’s target is to ensure one crore youth get internship opportunities in the next 5 years.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു

October 29th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കള്‍ക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ 51,000ത്തിലധികം നിയമനപത്രങ്ങൾ അദ്ദേഹം വിതരണംചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തൊഴിൽ മേള. രാഷ്ട്രനിർമാണത്തില്‍ സംഭാവനയേകുന്നതിനുള്ള അർഥവത്തായ അവസരങ്ങള്‍ നല്‍കി ഇത് യുവാക്കളെ ശാക്തീകരിക്കും.

‘കർമയോഗി സപ്താഹ്’ - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

October 19th, 06:57 pm

കർമയോഗി സപ്താഹ്' - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ തുടക്കം കുറിച്ചു.

പ്രധാനമന്ത്രി ഒക്ടോബർ 19ന് ദേശീയ പഠനവാരം ‘കർമയോഗി സപ്താഹ്’ ഉദ്ഘാടനം ചെയ്യും

October 18th, 11:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 19നു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ദേശീയ പഠനവാരം ‘കർമയോഗി സപ്താഹി’നു തുടക്കം കുറിക്കും.

തൊഴില്‍ മേളയിലെ ഒരു ലക്ഷത്തിലധികം നിയമന പത്രങ്ങളുടെ വിതരണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 12th, 11:00 am

ഇന്ന്, ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് ഗവണ്‍മെന്റ് മേഖലയില്‍ ജോലി വാഗ്ദാനം ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംരംഭം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് കൈക്കൂലി സംസ്‌കാരം വളര്‍ത്തിയെടുത്തതിനാല്‍ മുമ്പ്, തൊഴില്‍ പരസ്യം മുതല്‍ നിയമന പത്രം നല്‍കല്‍ വരെയുള്ള നടപടിക്രമങ്ങള്‍ക്കു വളരെയധികം സമയമെടുത്തു. ഞങ്ങള്‍ ഇപ്പോള്‍ നിയമന പ്രക്രിയയില്‍ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കി, കാര്യക്ഷമതയും നീതിയും ഉറപ്പാക്കുന്നു. നിയമന പ്രക്രിയ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു, ഓരോ യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവസരം നല്‍കുന്നു. തങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് തങ്ങള്‍ക്കൊരു ഇടം കണ്ടെത്താനാകുമെന്ന് ഇപ്പോള്‍ യുവാക്കള്‍ വിശ്വസിക്കുന്നു. 2014 മുതല്‍, യുവാക്കളെ കേന്ദ്ര ഗവണ്‍മെന്റുമായി ഇടപഴകുകയും രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുന്‍ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ബിജെപി ഗവണ്‍മെന്റ് പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒന്നര ഇരട്ടി ഗവണ്‍മെന്റ് ജോലികള്‍ നല്‍കി. ഇന്ന്, ഡല്‍ഹിയില്‍ ഒരു സംയോജിത പരിശീലന സമുച്ചയത്തിനും ഞങ്ങള്‍ തറക്കല്ലിട്ടു, ഇത് നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

റോസ്ഗര്‍ മേളയ്ക്ക് കീഴില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു

February 12th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പുതുതായി നിയമിതരായവര്‍ക്ക് വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് ''കര്‍മയോഗി ഭവന'' ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ തലങ്ങളിലെ സഹകരണവും സമന്വയവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സമുച്ചയം.

ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ ഒരു ലക്ഷത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഫെബ്രുവരി 12 ന് പ്രധാനമന്ത്രി വിതരണം ചെയ്യും

February 11th, 03:15 pm

ഈ അവസരത്തില്‍, ന്യൂ ഡല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സായ ''കര്‍മയോഗി ഭവ''ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ സ്തംഭങ്ങള്‍ക്കിടയിലെ സഹകരണവും സമന്വയവും ഈ സമുച്ചയം അഭിവൃദ്ധിപ്പെടുത്തും.

ರಾಷ್ಟ್ರೀಯ ಕಸ್ಟಮ್ಸ್, ಪರೋಕ್ಷ ತೆರಿಗೆಗಳು ಮತ್ತು ಮಾದಕವಸ್ತುಗಳ - ಎನ್ಎಸಿಐಎನ್ ಅಕಾಡೆಮಿಯನ್ನು ಉದ್ಘಾಟಿಸುವ ವೇಳೆ ಪ್ರಧಾನಮಂತ್ರಿ ಅವರ ಭಾಷಣದ ಕನ್ನಡ ಅನುವಾದ

January 16th, 04:00 pm

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ എസ്. അബ്ദുള്‍ നസീര്‍ ജി, മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, നിര്‍മല സീതാരാമന്‍ ജി, പങ്കജ് ചൗധരി ജി, ഭഗവത് കിഷന്റാവു കരാദ് ജി, മറ്റ് പ്രതിനിധികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,

ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 16th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി - നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. തദവസത്തില്‍ നടത്തിയ പ്രദര്‍ശനവും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ (കസ്റ്റംസ് & പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസര്‍ ട്രെയിനികളുമായും ഭൂട്ടാനിലെ റോയല്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

റോസ്ഗര്‍ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 30th, 04:30 pm

രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രചാരണം തുടരുകയാണ്. ഇന്ന് 50,000 ത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുളള നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമന കത്തുകള്‍ ലഭിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലമായാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂര്‍വം ഞാന്‍ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു

November 30th, 04:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായവർക്കുള്ള 51,000 നിയമനപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിലായാണ് രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടവർ ഗവണ്മെന്റിന്റെ ഭാഗമാകുന്നത്.

ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ നവംബര്‍ 30-ന് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും

November 28th, 05:19 pm

പുതുതായി നിയമനം ലഭിച്ച 51,000-ത്തിലധികം പേര്‍ക്കുള്ള നിയമനകത്തുകള്‍ 2023 നവംബര്‍ 30 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്യും. നിയമിതരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.

ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 04:12 pm

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എന്റെ യുവ സുഹൃത്തുക്കള്‍! ഇന്ന്, ഭാരത് മണ്ഡപത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. 'ജി-20 യൂണിവേഴ്‌സിറ്റി കണക്റ്റ്' എന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് ഫിനാലെ അഭിസംബോധന ചെയ്തു

September 26th, 04:11 pm

ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് ഫിനാലെയെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലത്തേക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതിനും വ്യത്യസ്ത ജി20 സമ്മേളനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് സംരംഭം ആരംഭിച്ചത്. ജി 20യില്‍ ഭാരതത്തിന്റെ അധ്യക്ഷതയുടെ മഹത്തായ വിജയം: കാഴ്ചപ്പാടുള്ള നേതൃത്വം, ഉള്‍ക്കൊള്ളുന്ന സമീപനം; ഇന്ത്യയുടെ ജി20 അധ്യക്ഷത: വസുധൈവ കുടുംബകം; ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് പരിപാടിയുടെ സംഗ്രഹം; ജി20യില്‍ ഇന്ത്യയുടെ സംസ്‌കാരം പ്രദര്‍ശിപ്പിച്ചു എന്നീ 4 പ്രസിദ്ധീകരണങ്ങളും പ്രധാനമന്ത്രി ഈ അവസരത്തില്‍ പ്രകാശനം ചെയ്തു. രണ്ടാഴ്ച മുമ്പ് ജി 20 ഉച്ചകോടിക്കിടെ ഭാരത് മണ്ഡപത്തിലെ തിരക്കും തിരക്കും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെയൊക്കെ പൂര്‍ണമായും സംഭവിക്കുന്ന സ്ഥലമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അതേ വേദി ഇന്ന് ഇന്ത്യയുടെ ഭാവിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ജി 20 പോലൊരു പരിപാടിയുടെ സംഘാടന നിലവാരം ഇന്ത്യ ഉയര്‍ത്തി. അതില്‍ ലോകം അങ്ങേയറ്റം ആശ്ചര്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത്തരമൊരു പരിപാടിയുമായി സഹകരിച്ചത് ഇന്ത്യയിലെ വാഗ്ദാനമായ യുവജനങ്ങളായതിനാല്‍ താന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ലെന്നും ഊന്നിപ്പറഞ്ഞു. യുവജനങ്ങള്‍ സ്വയം സഹകരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വിജയിക്കും. ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ യുവത്വത്തിന്റെ ഊര്‍ജമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

റോസ്ഗര്‍ മേളയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 11:04 am

ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ഗണേശ ചതുര്‍ത്ഥി ആഘോഷം ആഘോഷിക്കുകയാണ്. ഈ ശുഭവേളയില്‍, നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. വിജയത്തിന്റെ ദേവനാണ് ഗണപതി. സേവനം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം രാജ്യത്തിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 26th, 10:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തൊഴിൽ മേളയെ ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്.

തൊഴില്‍ മേളയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്കുള്ള 51,000 നിയമന പത്രങ്ങള്‍ നാളെ (സെപ്റ്റംബര്‍ 26-ന്) പ്രധാനമന്ത്രി വിതരണം ചെയ്യും

September 25th, 02:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബര്‍ 26 ന് രാവിലെ 10:30 ന് വിദൂര ദൃശ്യ സംവിധാനത്തിലൂടെ പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി പുതുതായി നിയമിതരായവരെ അഭിസംബോധന ചെയ്യും.

യശോഭൂമി രാഷ്ട്രത്തിനു സമര്‍പ്പിച്ചും പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം

September 17th, 06:08 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു

September 17th, 12:15 pm

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.

ഗവൺമെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായവർക്കുള്ള 51000-ത്തിലധികം നിയമന കത്തുകളുടെ വിതരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 28th, 11:20 am

ഈ 'ആസാദി കാ അമൃത്‌കാല'ത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും കോടിക്കണക്കിന് രാജ്യക്കാരുടെ സംരക്ഷകരുമായി മാറിയതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയും ചെയ്യും എന്നതിനാലാണ് ഞാൻ നിങ്ങളെ 'അമൃത് രക്ഷകർ' എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഒരു തരത്തിൽ നിങ്ങൾ ജനങ്ങളുടെ സംരക്ഷകരും 'അമൃത്കാല'ത്തിന്റെ 'അമൃത് രക്ഷകരും'.