സുഗമമായ യാത്രാ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ, എണ്ണ ഇറക്കുമതി കുറയ്ക്കൽ, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കൽ, മികച്ച കണക്റ്റിവിറ്റി എന്നിവയ്ക്കായി 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന, 6798 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടു പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം
October 24th, 03:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികൾക്ക് അംഗീകാരം നൽകി.ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും
October 16th, 03:18 pm
റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.Cabinet approves rail connectivity between Mumbai and Indore
September 02nd, 03:30 pm
The Union Cabinet has approved a new rail line connecting Mumbai and Indore. This strategic project will enhance connectivity and promote economic growth between these two major cities. The rail line is expected to significantly reduce travel time and boost trade and tourism in the region.രണ്ടു പ്രധാന വാണിജ്യകേന്ദ്രങ്ങളായ മുംബൈയും ഇന്ദോറും തമ്മിലുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റെയിൽ ഗതാഗതസൗകര്യമൊരുക്കാൻ 309 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽപ്പാത പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം
August 09th, 09:58 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിനു കീഴിൽ മൊത്തം 18,036 കോടി രൂപ (ഏകദേശം) ചെലവുവരുന്ന പുതിയ റെയിൽപ്പാത പദ്ധതിക്ക് അംഗീകാരം നൽകി. ഇന്ദോറിനും മൻമാഡിനും ഇടയിലുള്ള നിർദിഷ്ടപാത നേരിട്ടുള്ള സമ്പർക്കസൗകര്യം പ്രദാനം ചെയ്യുകയും ചലനക്ഷമത മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയ്ക്കു മെച്ചപ്പെട്ട കാര്യക്ഷമതയും സേവനവിശ്വാസ്യതയും നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതി. മേഖലയിലെ സമഗ്രമായ വികസനത്തിലൂടെ പദ്ധതി ഈ മേഖലയിലെ ജനങ്ങളെ സ്വയംപര്യാപ്തരാക്കും. അവരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കും.ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ ഒരു ലക്ഷത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഫെബ്രുവരി 12 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
February 11th, 03:15 pm
ഈ അവസരത്തില്‍, ന്യൂ ഡല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സായ ''കര്‍മയോഗി ഭവ''ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ സ്തംഭങ്ങള്‍ക്കിടയിലെ സഹകരണവും സമന്വയവും ഈ സമുച്ചയം അഭിവൃദ്ധിപ്പെടുത്തും.റോസ്ഗര്‍ മേളയ്ക്ക് കീഴില്‍, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് 51,000-ത്തിലധികം നിയമന കത്തുകള്‍ നാളെ (ഒക്ടോബര്‍ 28-ന്) പ്രധാനമന്ത്രി വിതരണം ചെയ്യും
October 27th, 03:32 pm
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ റോസ്ഗര്‍ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഉടനീളം റിക്രൂട്ട്മെൻ്റുകൾ നടക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാർഥികൾ റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കും.27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 06th, 11:30 am
നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
August 06th, 11:05 am
രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.രത്‌നിപോറയിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 11th, 06:14 pm
അവന്തിപ്പോരയ്ക്കും കാകപോരയ്ക്കും ഇടയിൽ രത്‌നിപോര ഹാൾട്ട് എന്ന ദീർഘകാല ആവശ്യം ഒടുവിൽ സഫലമായതായി റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത് ഈ മേഖലയിൽ ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കും.ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 01st, 03:51 pm
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് ജി, റെയിൽവേ മന്ത്രി അശ്വിനി ജി, മറ്റെല്ലാ പ്രമുഖരും, ഭോപ്പാലിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരും.മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
April 01st, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.39-ാമത് പ്രഗതി ആശയവിനിമയത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു
November 24th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉൾപ്പെടുന്ന പ്രോ-ആക്ടീവ് ഗവേണൻസിനും സമയോചിതമായ നിർവ്വഹണത്തിനുമുള്ള ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ 39-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 37 -ാമത് പ്രഗതി യോഗം ചേർന്നു.
August 25th, 07:55 pm
വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള 37 -ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 9 പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിന്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നത്.ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ചെനാബ് പാലത്തിന്റെ പൂർത്തീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 05th, 08:51 pm
ലോകത്തെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്തിന്റെ കഴിവും വിശ്വാസവും ലോകത്തിന് മുന്നിൽ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു. നിർമ്മാണത്തിന്റെ ഈ നേട്ടം ആധുനിക എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവ് പ്രകടിപ്പിക്കുക മാത്രമല്ല, ‘സങ്കൽപ് സേ സിദ്ധിയുടെ’ ധാർമ്മികതയാൽ അടയാളപ്പെടുത്തിയ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്മുപ്പത്തിയഞ്ചാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധക്ഷ്യം വഹിച്ചു
January 27th, 08:53 pm
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവമായ ഭരണത്തിനും സമയബന്ധിതമായ പദ്ധതി നടപ്പാക്കലിനുള്ള , വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബഹുമാതൃക വേദിയായ പ്രഗതിയുടെ 35-ാമത് ആയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധക്ഷ്യം വഹിച്ചു.PM chairs 34th PRAGATI interaction
December 30th, 07:40 pm
Prime Minister Shri Narendra Modi chaired the thirty-fourth PRAGATI interaction today. In today’s meeting, various projects, programmes and grievances were reviewed. Projects of the Ministry of Railways, Ministry of Road Transport and Highways and Ministry of Housing & Urban Affairs were discussed.33-ാമതു പ്രഗതി ആശയവിനിമയത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
November 25th, 08:44 pm
പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെട്ട ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന മുപ്പത്തിമൂന്നാമതു യോഗമാണ് ഇത്.സോഹ്ന-മാനേസര്‍-ഖര്‍ഖൗദ വഴി പല്‍വാല്‍ മുതല്‍ സോനിപത് വരെയുള്ള ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
September 15th, 06:22 pm
സോഹ്ന-മാനേസര്‍-ഖര്‍ഖൗദ വഴി പല്‍വാല്‍ മുതല്‍ സോനിപത് വരെയുള്ള ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ ഇടനാഴി പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.പ്രഗതി വഴിയുള്ള 32ാമത് ആശയവിനിമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു
January 22nd, 05:36 pm
2020ലെ പ്രഥമ പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതു വിലയിരുത്താനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന 32ാമത് ആശയവിനിമയമാണ് ഇത്.ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു ;
January 09th, 04:00 pm
രാജ്യത്ത് അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും ഒരു കേന്ദ്രീകൃത ശ്രമത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.