The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi

December 03rd, 12:15 pm

The Prime Minister, Shri Narendra Modi dedicated to the nation the successful implementation of three transformative new criminal laws—Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita and Bharatiya Sakshya Adhiniyam today at Chandigarh.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു

December 03rd, 11:47 am

പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസ‌ിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 29th, 09:54 am

ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

PM reviews preparedness for cyclone “Remal”

May 26th, 09:20 pm

Prime Minister Shri Narendra Modi chaired a meeting to review the preparedness for cyclone “Remal” over North Bay of Bengal at his residence at 7, Lok Kalyan Marg earlier today.

റോസ്ഗര്‍ മേളയ്ക്ക് കീഴില്‍, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് 51,000-ത്തിലധികം നിയമന കത്തുകള്‍ നാളെ (ഒക്ടോബര്‍ 28-ന്) പ്രധാനമന്ത്രി വിതരണം ചെയ്യും

October 27th, 03:32 pm

രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ റോസ്ഗര്‍ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഉടനീളം റിക്രൂട്ട്മെൻ്റുകൾ നടക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാർഥികൾ റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കും.

നവീകരണത്തിനും സമന്വയിപ്പിക്കലിനും സുസ്ഥിരമാക്കലിനുമുള്ള നഗരനിക്ഷേപങ്ങൾ 2.0ന് (സിഐടിഐഐഎസ് 2.0) കേന്ദ്ര മന്ത്രിസഭാംഗീകാരം; അംഗീകാരം 2023 മുതൽ 2027 വരെ

May 31st, 09:21 pm

നവീകരണത്തിനും സമന്വയിപ്പിക്കലിനും സുസ്ഥിരമാക്കലിനുമുള്ള നഗര നിക്ഷേപങ്ങൾ 2.0ന് (സിറ്റി ഇൻവെസ്റ്റ്മെന്റ്സ് ടു ഇന്നൊവേറ്റ്, ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റൈൻ 2.0 - സിഐടിഐഐഎസ് 2.0) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നൽകിയത്. ഫ്രഞ്ച് വികസന ഏജൻസി (എഎഫ്‌ഡി), ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വീഡെറൗഫ്ബൗ (കെഎഫ്‌ഡബ്ല്യു), യൂറോപ്യൻ യൂണിയൻ (ഇയു), നഗരകാര്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐയുഎ) എന്നിവയുമായി സഹകരിച്ചു ഭവന - നഗരകാര്യ മന്ത്രാലയം (എംഒഎച്ച്‌യുഎ) വിഭാവനംചെയ്ത പദ്ധതിയാണു സിഐടിഐഐഎസ് 2.0. പദ്ധതി നടപ്പാക്കുന്നത് 2023 മുതൽ 2027 വരെ നാലുവർഷത്തേയ്ക്കാണ്.

ടൗട്ടെ’ ചുഴലിക്കാറ്റിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു് ചേർത്തു

May 15th, 06:54 pm

ടൗട്ടെ’ ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ നേരിടുന്നതിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉന്നതതല വിളിച്ചു ചേർത്തു.

36-ാമത് പ്രഗതി സമ്മേളനത്തിനു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

February 24th, 07:58 pm

36-ാമത് പ്രഗതി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. എട്ട് പദ്ധതികള്‍, ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, ഒരു പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ യോഗത്തില്‍ അവലോകനത്തിനായി എടുത്തു.

PM reviews Vishakhapatnam Gas Leak Incident

May 07th, 06:35 pm

PM Modi chaired a high-level meeting to take stock of the steps being taken in response to the Vishakhapatnam gas leak incident. He discussed at length the measures being taken for the safety of the affected people as well as for securing the site affected by the disaster.

Cabinet Secretary reviews the preventive measures on “Novel Coronavirus” outbreak

January 27th, 07:32 pm

Cabinet Secretary today (27.1.2020) reviewed the situation arising out of “Novel Coronavirus” outbreak in China.

ഗുജറാത്തിലെ കെവാഡിയയില്‍ സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

October 31st, 02:12 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയില്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് (സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം) ഇന്ന് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ത്തതിനെ പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു ;

March 07th, 10:44 am

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗുമായി സംസാരിച്ച പ്രധാനമന്ത്രി, ഇത്തരം സംഭവങ്ങളിലെ തന്റെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത്തരം നശീകരണ പ്രവണതകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള നശീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനും കര്‍ശന നടപടികള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.