ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമർ ഭരണ കൗൺസിൽ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച

ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമർ ഭരണ കൗൺസിൽ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച

April 04th, 09:43 am

മ്യാൻമറിലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിന് മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവ നൽകുന്നതിനായി ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ യ്ക്ക് കീഴിൽ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ സഹായ ശ്രമങ്ങൾക്ക് സീനിയർ ജനറൽ നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ മ്യാൻമറിനൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഭൗതിക സഹായവും വിഭവങ്ങളും വിന്യസിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഭൂകമ്പം നാശംവിതച്ച മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി സംഭാഷണം നടത്തി.

ഭൂകമ്പം നാശംവിതച്ച മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി സംഭാഷണം നടത്തി.

March 29th, 01:41 pm

ഈ പ്രതിസന്ധി ഘട്ടത്തിൽ അടുത്ത സുഹൃത്തും അയൽരാജ്യവുമെന്ന നിലയിൽ മ്യാൻമറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ദുരന്തത്തിനെതിരായുള്ള സത്വര പ്രതികരണമെന്നോണം ദുരിതബാധിത പ്രദേശങ്ങൾക്ക് അതിവേഗ സഹായം നൽകുന്നതിനായി ഓപ്പറേഷൻ ബ്രഹ്മ എന്ന നടപടിക്രമം കേന്ദ്രഗവൺമെന്റ് ആരംഭിച്ചു.