
Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh
May 31st, 11:00 am
PM Modi participated in the Devi Ahilyabai Mahila Sashaktikaran Mahasammelan and launched multiple projects in Bhopal, Madhya Pradesh. Quoting Devi Ahilyabai, he reiterated that true governance means serving the people and improving their lives. Emphasising the government’s commitment to increasing women's participation in policymaking, the PM highlighted the progressive steps taken over the past decade.
മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
May 31st, 10:27 am
ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന് അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്‌നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.
ഉത്തർപ്രദേശിലെ കാൻപൂർ നഗറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 30th, 03:29 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക് ജി, ഉത്തർപ്രദേശ് ഗവൺമെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, എംഎൽഎമാരെ, ഇവിടെ വൻതോതിൽ ഒത്തുകൂടിയ കാൻപൂരിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 30th, 03:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2025 ഏപ്രിൽ 24 ന് നിശ്ചയിച്ചിരുന്ന കാൻപുരിലേക്കുള്ള യാത്ര പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കേണ്ടിവന്നതായി അദ്ദേഹം സദസ്സിനോടു പറഞ്ഞു. ഈ ഭീകരാക്രമണത്തിന് ഇരയായ കാൻപുരിന്റെ പുത്രൻ ശ്രീ ശുഭം ദ്വിവേദിക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യമെമ്പാടുമുള്ള സഹോദരിമാരുടെയും പെൺമക്കളുടെയും വേദന, കഷ്ടപ്പാട്, കോപം എന്നിവ തനിക്കു തീവ്രമായി അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, ലോകമെമ്പാടും ഈ കോപം ദൃശ്യമായെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ട ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് അപേക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം നിർബന്ധിതരായി. സ്വാതന്ത്ര്യസമരഭൂമിയിൽനിന്നു സൈനികരുടെ ധൈര്യത്തിന് താൻ ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കരുണ യാചിച്ച ശത്രു, ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതിനാൽ, മിഥ്യാധാരണയിൽ അകപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറപ്പുള്ള മൂന്ന് തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ നിർണായക പ്രതികരണം നൽകും. ഈ പ്രതികരണത്തിന്റെ സമയം, രീതി, വ്യവസ്ഥകൾ എന്നിവ ഇന്ത്യൻ സായുധ സേനയാകും നിർണ്ണയിക്കുക. രണ്ടാമതായി, ആണവ ഭീഷണികളിൽ ഇന്ത്യ ഇനി ഭയപ്പെടില്ല. അത്തരം മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുകയുമില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഒരേ കണ്ണിൽ കാണും. പാകിസ്ഥാന്റെ രാഷ്ട്ര-രാഷ്ട്രേതര കക്ഷികൾ തമ്മിലുള്ള വ്യത്യാസം ഇനി അംഗീകരിക്കപ്പെടില്ല. ശത്രു എവിടെയായാലും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി മെയ് 31നു മധ്യപ്രദേശ് സന്ദർശിക്കും
May 30th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോകമാത ദേവി അഹില്യബായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മെയ് 31നു മധ്യപ്രദേശ് സന്ദർശിക്കും. ഭോപ്പാലിൽ രാവിലെ 11.15നു നടക്കുന്ന ലോകമാത ദേവി അഹില്യബായ് വനിത ശാക്തീകരണ മഹാസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഭോപ്പാലിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.140 crore Indians are united in building a Viksit Bharat: PM Modi in Dahod, Gujarat
May 26th, 11:45 am
PM Modi launched multiple development projects in Dahod, Gujarat. “140 crore Indians are united in building a Viksit Bharat”, exclaimed PM Modi, emphasising the importance of manufacturing essential goods within India. The PM highlighted that Gujarat has made remarkable progress across multiple sectors. He acknowledged the overwhelming presence of women who gathered to honor the armed forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു
May 26th, 11:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.Terrorism will not go unpunished: PM Modi in Madhubani, Bihar
April 24th, 12:00 pm
On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
April 24th, 11:50 am
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഇന്ത്യ-മൗറീഷ്യസ് സംയുക്ത പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
March 12th, 12:30 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi
November 23rd, 10:58 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.PM Modi addresses passionate BJP Karyakartas at the Party Headquarters
November 23rd, 06:30 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 28th, 10:45 am
“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
October 28th, 10:30 am
ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.മഹാരാഷ്ട്രയിലെ താനെയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടനം, സമര്‍പ്പണം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 04:35 pm
മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളായ തുള്‍ജാപൂരിലെ ഭവാനി ദേവി, കോലാപ്പൂരിലെ മഹാലക്ഷ്മി ദേവി, മഹൂരിലെ രേണുക ദേവി, വാണിയിലെ സപ്തശൃംഗി ദേവി എന്നിവരെ ഞാന്‍ എണ്ണമറ്റ പ്രാവശ്യം നമിക്കുന്നു. താനെ ഭൂമിയിലെ കോപിനേശ്വറിന്റെ പാദങ്ങളില്‍ ഞാന്‍ എന്റെ ആദരം അര്‍പ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിനെയും ബാബാസാഹേബ് അംബേദ്കറെയും ഞാന്‍ വണങ്ങുന്നു.മഹാരാഷ്ട്രയിലെ ഠാണെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു
October 05th, 04:30 pm
മേഖലയിലെ നഗരചലനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ഠാണെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിച്ചു.Those who looted rights of poor, gave slogan of poverty eradication: PM Modi in Palwal
October 01st, 07:42 pm
PM Modi, while initiating his address at the Palwal, Haryana rally, expressed his gratitude for the opportunity to visit various parts of Haryana in recent days. The PM shared his observation that a strong wave of support for the BJP is sweeping through every village, with one resonating chant: Bharosa dil se…BJP phir se!