ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 10:45 am

ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്തു

March 12th, 10:17 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.

മൻ കീ ബാത്ത്, 2023 ഡിസംബർ

December 31st, 11:30 am

നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.

The soil of India creates an affinity for the soul towards spirituality: PM Modi

October 31st, 09:23 pm

PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.

PM participates in program marking culmination of Meri Maati Mera Desh campaign’s Amrit Kalash Yatra

October 31st, 05:27 pm

PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.

മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ അമൃത് കലശ് യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

October 30th, 09:11 am

കാര്‍ത്തവ്യ പഥില്‍ 2023 ഒക്‌ടോബര്‍ 31 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ അമൃത് കലശ യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന ചടങ്ങും അടയാളപ്പെടുത്തുന്നതാണ് ഈ പരിപാടി.

മീരാഭായ് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 29th, 11:00 am

സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ 'മന്‍ കി ബാത്ത്' തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്‌റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്‍പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു, ഇത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.

മേരി മാട്ടി മേരാ ദേശ് ഗാനം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു : പ്രധാനമന്ത്രി

September 01st, 10:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേരി മാട്ടി മേരാ ദേശ് ഗാനത്തെ പ്രശംസിച്ചു.

മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു

September 01st, 10:55 pm

മേരി മാട്ടി മേരാ ദേശ് യജ്ഞത്തിന് വിജയാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യമെമ്പാടുമുള്ള മണ്ണ് കൊണ്ട് തയ്യാറാക്കിയ 'വാടിക' 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' എന്ന ആശയം സാക്ഷാത്കരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.