Northeast is the 'Ashtalakshmi' of India: PM Modi
December 06th, 02:10 pm
PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
December 06th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.മേഘാലയ ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 03rd, 10:05 pm
മേഘാലയ ഗവര്‍ണര്‍ ശ്രീ സി.എച്ച് വിജയശങ്കര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഝാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 15th, 12:18 pm
ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
January 21st, 09:25 am
ഭാവിയിൽ മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.‘നിങ്ങളാണ് നിങ്ങളുടെ ഗ്രാമത്തിലെ മോദി’, മേഘാലയ റി ഭോയിലെ സില്‍മെ മറാക്കിനോട് പ്രധാനമന്ത്രി
January 18th, 03:47 pm
രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.ത്രിപുരയിലെ ഖോവായ്-ഹരിന റോഡിന്റെ 135 കിലോമീറ്റർ മെച്ചപ്പെടുത്തുന്നുന്നതിനും വീതി കൂട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
December 27th, 08:36 pm
ത്രിപുര സംസ്ഥാനത്തുകൂടി 134.913 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്ന ദേശീയ പാത 208-ന്റെ 101.300 കിലോമീറ്റര്‍ (ഖോവായ്) മുതല്‍ 236.213 കിലോമീറ്റര്‍ (ഹരിന) വരെയുള്ള ഭാഗം രണ്ടുവരി പാതയായി വികസിപ്പിക്കുന്നതിനും വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി.മേഘാലയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 14th, 04:28 pm
മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ആഭ്യന്തരമായും അന്തർദേശീയ തലത്തിലും മേഘാലയയിലെ പൈനാപ്പിളുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി
August 19th, 11:10 am
മേഘാലയയിലെ പൈനാപ്പിളുകൾക്ക് ആഭ്യന്തരമായും അന്തർദേശീയ തലത്തിലും അർഹമായ അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.മേഘാലയ മുഖ്യമന്ത്രി, സംസ്ഥാന നിയമസഭാ സ്പീക്കർ, മന്ത്രിമാർ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
August 08th, 04:30 pm
മേഘാലയ മുഖ്യമന്ത്രി ശ്രീ കെ സാംഗ്മ, സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീ തോമസ് എ സാംഗ്മ, മേഘാലയ ഗവണ്മെന്റിലെ മന്ത്രിമാർ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം
May 29th, 12:22 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഭായ് ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, രാമേശ്വർ തേലി ജി, നിസിത് പ്രമാണിക് ജി, ജോൺ ബർല ജി, മറ്റെല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 29th, 12:21 pm
അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഗുവാഹത്തിയിലെ എയിംസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 14th, 12:45 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാജ്യത്തെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയാജി, ഡോ. ഭാരതി പവാർ ജി, അസം ഗവൺമെന്റിലെ മന്ത്രി കേശബ് മഹന്ത ജി, എല്ലാ പ്രമുഖരും മെഡിക്കൽ ലോകത്ത് നിന്നുള്ള, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ ..പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
April 14th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute - AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.അസമിലെ ഗോൾപാറയിൽ എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിംഗ് പ്ലാന്റ് : പ്രധാനമന്ത്രിയുടെ അഭിനന്ദനം
April 13th, 10:08 am
അസമിലെ ഗോൾപാറയിൽ എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിംഗ് പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ഇത് അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ വളരെയധികം സഹായിക്കുമെന്നും പറഞ്ഞു.ഏപ്രില്‍ 14ന് പ്രധാനമന്ത്രി അസം സന്ദര്‍ശിക്കും
April 12th, 09:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച കാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (എ.എ.എച്ച്.ഐ.ഐ) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും.മേഘാലയയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിനുകൾ ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
March 17th, 09:43 pm
അഭയപുരി-പഞ്ചരത്‌ന ഇടയിലുള്ള പ്രധാന ഭാഗങ്ങളുടെ വൈദ്യുതീകരണം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയതിന് ശേഷം മേഘാലയയ്ക്ക് ആദ്യമായി ഇലക്ട്രിക് ട്രെയിനുകൾ ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ദുദ്‌നായി - മെൻഡിപത്തർ.മേഘാലയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
March 13th, 06:09 pm
മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ സാങ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയിൽ താൻ ചിലവിട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു
March 08th, 08:38 am
മേഘാലയയിലും നാഗാലാൻഡിലും പുതിയ ഗവണ്മെന്റ്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ തൻ ചിലവഴിച്ച ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ത്രിപുരയിൽ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് എത്തും.പ്രധാനമന്ത്രി ഷില്ലോങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നു
March 07th, 02:06 pm
മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ സാംഗ്മയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരെ ശ്രീ മോദി അഭിനന്ദിച്ചു.