Assam Chief Minister meets PM Modi
December 02nd, 02:07 pm
The Chief Minister of Assam Shri Himanta Biswa Sarma met the Prime Minister, Shri Narendra Modi today.Chief Minister of Karnataka meets PM Modi
November 29th, 02:55 pm
The Chief Minister of Karnataka, Shri Siddaramaiah along with Deputy Chief Minister Shri D.K Shiva Kumar, met Prime Minister Shri Narendra Modi today.Governor of Himachal Pradesh meets PM Modi
November 28th, 01:16 pm
The Governor of Himachal Pradesh, Shri Shiv Pratap Shukla, met Prime Minister Shri Narendra Modi today.Jharkhand Chief Minister calls on PM Modi
November 26th, 05:21 pm
The Chief Minister of Jharkhand Shri Hemant Soren and MLA-elect Smt Kalpana Soren called on Prime Minister Shri Narendra Modi today.Governor of Gujarat meets PM Modi
November 26th, 05:19 pm
The Governor of Gujarat, Shri Acharya Devvrat, met Prime Minister Shri Narendra Modi today.പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:09 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:08 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
November 19th, 05:41 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
November 11th, 08:55 pm
റഷ്യൻ ഫെഡറേഷൻ്റെ ആദ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു
October 31st, 10:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു
October 31st, 10:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.രാജസ്ഥാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
October 30th, 03:24 pm
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചുഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 26th, 01:46 pm
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മിസോറാം മുഖ്യമന്ത്രി ലാൽ ദുഹോമ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 26th, 01:45 pm
മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽ ദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഹ്യൂൻഡായ് മോട്ടോർ ഗ്രൂപ്പിന്റെ യൂസുൻ ചുങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 24th, 09:17 pm
ഹ്യൂൻഡായ് മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർ യൂസുൻ ചുങ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണെന്നും ഹ്യൂൻഡായ് ഗ്രൂപ്പിന്റേതുൾപ്പെടെയുള്ള വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.ജമ്മു കശ്മീർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 24th, 06:45 pm
ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 22nd, 10:42 pm
പതിനാറാം ബ്രിക്സ് ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇതു രണ്ടാം തവണയാണു നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയിൽ 22-ാം വാർഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.Prime Minister meets with the President of the Islamic Republic of Iran
October 22nd, 09:24 pm
PM Modi met Iran's President Dr. Masoud Pezeshkian on the sidelines of the 16th BRICS Summit in Kazan. PM Modi congratulated Pezeshkian on his election and welcomed Iran to BRICS. They discussed strengthening bilateral ties, emphasizing the Chabahar Port's importance for trade and regional stability. The leaders also addressed the situation in West Asia, with PM Modi urging de-escalation and protection of civilians through diplomacy.എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
October 17th, 09:03 pm
ഇന്നു ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.