ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 21, 2024) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
February 21st, 01:30 pm
പ്രധാനമന്ത്രി മിത്സോതാകിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം എന്റെ ഗ്രീസ് സന്ദര്‍ശനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. പതിനാറ് വര്‍ഷത്തിന് ശേഷം, ഇത്രയും നീണ്ട ഇടവേളയ്ക്കൊടുവിൽ ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരുന്നത് തന്നെ ഒരു ചരിത്ര സന്ദര്‍ഭമാണ്.