ഇന്‍ഡോറിലെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പിത്' പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 25th, 12:30 pm

നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റേയും സ്വപ്നങ്ങളുടെയും ഫലമാണ് ഇന്നത്തെ പരിപാടി. ഇന്ന് അടല്‍ജിയുടെ ജന്മവാര്‍ഷികമായതിനാലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഈ പുതിയ ഗവണ്‍മെന്റിന്റെയും പുതിയ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ മധ്യപ്രദേശിലെ എന്റെ ആദ്യത്തെ പൊതുപരിപാടിയായതിനാലും ഞാന്‍ സന്തുഷ്ടനാണ്. എന്റെ പാവപ്പെട്ട, താഴെത്തട്ടിലുള്ള തൊഴിലാളി സഹോദരങ്ങള്‍ക്ക് വേണ്ടി ഇവിടെ സന്നിഹിതനായിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് അങ്ങേയറ്റം സംതൃപ്തി നല്‍കുന്നു.

പ്രധാനമന്ത്രി ‘മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമർപ്പിത്' പരിപാടിയില്‍ പങ്കെടുത്തു

December 25th, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പ്പിത്' പരിപാടിയില്‍ പങ്കെടുത്തു. ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട 224 കോടി രൂപയുടെ ചെക്ക് ഹുകുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും തൊഴിലാളി സംഘടന മേധാവികള്‍ക്കുമായി അദ്ദേഹം കൈമാറി. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ ഈ പരിപാടിയിൽ പരിഹരിച്ചു. ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയത്തിനും ശ്രീ മോദി തറക്കല്ലിട്ടു.

പ്രധാനമന്ത്രി ഡിസംബര്‍ 25-ന് ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുടെ ചെക്ക് കൈമാറുകയും 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും

December 24th, 07:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 25-ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്‍ഡോറിലെ 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയായ ഏകദേശം 224 കോടി രൂപയുടെ ചെക്ക് ഹുക്കുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും ലേബര്‍ യൂണിയന്‍ മേധാവികള്‍ക്കും കൈമാറുകയും ചെയ്യും. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യങ്ങളുടെ പരിഹാരം അടയാളപ്പെടുത്തുന്ന പരിപാടിയാണിത്. ഈ അവസരത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.