When we stay connected to our roots, no matter how big the storm, it cannot uproot us: PM Modi in Mann Ki Baat
March 30th, 11:30 am
During Mann Ki Baat, PM Modi extended new year greetings. He shared insights on a range of engaging topics, including students’ holiday plans, water conservation success stories and the vital role of fitness in daily life. The PM also highlighted noteworthy letters he received, innovative efforts to curb textile waste and the significance of Yoga. Additionally, he spoke about the growing global admiration for Indian culture and the increasing acceptance of Ayurveda worldwide.Mahakumbh has strengthened the spirit of ‘Ek Bharat, Shreshtha Bharat’ by uniting people from every region, language, and community: PM Modi
March 18th, 01:05 pm
PM Modi while addressing the Lok Sabha on Mahakumbh, highlighted its spiritual and cultural significance, likening its success to Bhagirath’s efforts. He emphasized unity, youth reconnecting with traditions, and India's ability to host grand events. Stressing water conservation, he urged expanding river festivals. Calling it a symbol of ‘Ek Bharat, Shreshtha Bharat,’ he hailed Mahakumbh’s legacy.മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 18th, 12:10 pm
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മഹാകുംഭ മേളയുടെ മഹത്തായ വിജയം ഉറപ്പാക്കിയ രാജ്യത്തെ എണ്ണമറ്റ പൗരന്മാർക്ക് അദ്ദേഹം ഹൃദയംഗമമായ അഭിവാദ്യം അർപ്പിച്ചു. മഹാകുംഭ മേള വിജയകരമാക്കുന്നതിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമർപ്പിത തൊഴിലാളികളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളെ, പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാരെ പ്രത്യേകം പരാമർശിച്ചു കൊണ്ട് രാജ്യമെമ്പാടുമുള്ള ഭക്തർക്ക്, അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ശ്രീ മോദി നന്ദി പറഞ്ഞു.പ്രധാനമന്ത്രി ഗംഗാ തലാവ് സന്ദർശിച്ചു
March 12th, 05:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെ പുണ്യ ഗംഗാ തലാവ് സന്ദർശിച്ചു. അദ്ദേഹം അവിടെ പ്രാർത്ഥിക്കുകയും ത്രിവേണി സംഗമത്തിൽ നിന്നുള്ള പുണ്യജലം പവിത്രമായ സ്ഥലത്ത് അർപ്പിക്കുകയും ചെയ്തു.മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു
March 12th, 03:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ നടപ്പിലാക്കിയ നാഴികക്കല്ലായ ഈ പദ്ധതി, മൗറീഷ്യസിലെ ശേഷിവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിൽ സമ്മാനിച്ചു.
March 12th, 03:12 pm
മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (GCSK) പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 12th, 03:00 pm
മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എന്റെ മാത്രം ബഹുമതിയല്ല. 1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ അംഗീകാരമാണിത്. കൂടാതെ, ഇത്, ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. പൂർണ്ണ വിനയത്തോടും നന്ദിയോടും കൂടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് വന്ന നിങ്ങളുടെ പൂർവ്വികർക്കും അവരുടെ എല്ലാ തലമുറകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെ, അവർ മൗറീഷ്യസിന്റെ വികസനത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുകയും അതിന്റെ ഊർജ്ജസ്വലമായ വൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്തു. ഈ ബഹുമതി ഞാൻ ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു.മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-മൗറീഷ്യസ് സംയുക്ത ദർശനം
March 12th, 02:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 11, 12 തീയതികളില തന്റെ മൗറീഷ്യസ് സന്ദർശന വേളയിൽ ഇന്ത്യാ - മൗറീഷ്യസ് ഉഭയകക്ഷി ബന്ധം സംബന്ധിച്ച്, മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം, ജി.സി.എസ്.കെ., എഫ്.ആർ.സി.പി.യുമായി സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.പ്രധാനമന്ത്രിയുടെ മൗറീഷ്യസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക
March 12th, 01:56 pm
സീരിയൽ നമ്പർ. കരാറുകൾ/ധാരണാപത്രങ്ങൾഇന്ത്യ-മൗറീഷ്യസ് സംയുക്ത പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
March 12th, 12:30 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി മൗറീഷ്യസ് ജനതയ്ക്കു ദേശീയ ദിനാശംസകൾ നേർന്നു
March 12th, 09:58 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൗറീഷ്യസ് ജനതയ്ക്ക് അവരുടെ ദേശീയ ദിനത്തിൽ ആശംസകൾ നേർന്നു. “ഇന്നത്തെ പരിപാടിക്കായി, അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുൾപ്പെടെ, കാത്തിരിക്കുകയാണ്” - ശ്രീ മോദി പറഞ്ഞു. ഇന്നലെ നടന്ന സുപ്രധാന യോഗങ്ങളുടെയും പരിപാടികളുടെയും പ്രസക്തഭാഗങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.മൗറീഷ്യസ് പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
March 12th, 06:15 am
ആദ്യമായി, പ്രധാനമന്ത്രിയുടെ വൈകാരികവും പ്രചോദനാത്മകവുമായ ചിന്തകൾക്കു ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ മഹത്തായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രിയോടും മൗറീഷ്യസ് ഗവണ്മെന്റിനോടും ജനങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. മൗറീഷ്യസ് സന്ദർശനം ഇന്ത്യൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം എല്ലായ്പോഴും വളരെ സവിശേഷമാണ്. ഇതു നയതന്ത്ര സന്ദർശനം മാത്രമല്ല, കുടുംബത്തെ കാണാനുള്ള അവസരംകൂടിയാണ്. മൗറീഷ്യസ് മണ്ണിൽ കാലുകുത്തിയ നിമിഷംമുതൽ ഈ അടുപ്പം ഞാൻ തിരിച്ചറിഞ്ഞു. എല്ലായിടവും സ്വന്തമാണെന്ന തോന്നലാണുളവാക്കുന്നത്. ഇവിടെ പെരുമാറ്റച്ചട്ടങ്ങളുടെ തടസങ്ങളേതുമില്ല. മൗറീഷ്യസ് ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി ഒരിക്കൽക്കൂടി ക്ഷണിക്കപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഈയവസരത്തിൽ, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ നിങ്ങൾക്കു ഹൃദയംഗമമായ ആശംസകൾ നേരുന്നു.Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.മൗറീഷ്യസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
March 11th, 04:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു.മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൾ ആതിഥേയത്വം വഹിച്ച മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
March 11th, 03:06 pm
മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ ഒരിക്കൽകൂടി മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ബഹുമതിയാണ്.സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത് എന്നിവരുടെ സമാധികളിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു
March 11th, 03:04 pm
പാംപ്ലെമൗസസിലെ സർ സീവൂസാഗുർ രാംഗൂലം ബൊട്ടാണിക് ഗാർഡനിലുള്ള സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത് എന്നിവരുടെ സമാധികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിൽ മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും പ്രധാനമന്ത്രിയോടൊപ്പം സംബന്ധിച്ചു. മൗറീഷ്യസിന്റെ പുരോഗതിയിലും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങൾക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിലുമുള്ള ഇരു നേതാക്കളുടെയും പാരമ്പര്യത്തെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി മൗറീഷ്യസിൽ എത്തി ചേർന്നു
March 11th, 08:33 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് മൗറീഷ്യസിൽ എത്തി ചേർന്നു. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും മൗറീഷ്യസ് നേതൃത്വത്തെയും വിശിഷ്ടാതിഥികളെയും കാണുകയും ചെയ്യും.മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 10th, 06:18 pm
മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.2025 മാർച്ച് 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി മൗറീഷ്യസ് സന്ദർശിക്കും
March 07th, 06:17 pm
പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെ ക്ഷണപ്രകാരം മാർച്ച് 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി മൗറീഷ്യസ് സന്ദർശിക്കും. സന്ദർശന വേളയിൽ, അദ്ദേഹം പ്രമുഖ നേതാക്കളെ കാണുകയും ഇന്ത്യൻ സമൂഹവുമായി ഇടപഴകുകയും വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പങ്കിട്ട ചരിത്രത്തിലും പുരോഗതിയിലും വേരൂന്നിയ ശക്തമായ ഇന്ത്യ-മൗറീഷ്യസ് പങ്കാളിത്തത്തെ ഈ സന്ദർശനം വീണ്ടും ഉറപ്പിക്കുന്നു.