ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.ഉത്തർപ്രദേശിലെ മഥുരയിലുള്ള ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
November 23rd, 09:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിലുള്ള ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.വിശുദ്ധ മീരാ ബായിയുടെ 525-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി മഥുരയില്‍ നടത്തിയ പ്രസംഗം
November 23rd, 07:00 pm
പരിപാടിയില്‍ പങ്കെടുക്കുന്ന ബ്രജിലെ ബഹുമാന്യരായ സന്യാസിമാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, നമ്മുടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിസഭാംഗങ്ങള്‍, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹേമമാലിനി ജി, കൂടാതെ എന്റെ പ്രിയ ബ്രജ് നിവാസികളേ!വിശുദ്ധ മീരാബായിയുടെ ജന്മോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു; ആഘോഷങ്ങൾ നടന്നത് ഉത്തർപ്രദേശിലെ മഥുരയിൽ
November 23rd, 06:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിൽ വിശുദ്ധ മീരാബായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയായ വിശുദ്ധ മീരാബായി ജന്മോത്സവത്തിൽ പങ്കെടുത്തു. വിശുദ്ധ മീരാബായിയുടെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പ്രദർശനമേളയും സാംസ്കാരിക പരിപാടിയും അദ്ദേഹം വീക്ഷിച്ചു. വിശുദ്ധ മീരാബായിയുടെ സ്മരണയ്ക്കായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിക്കലായിരുന്നു ഇന്ന്.'സന്ത് മീരാഭായ് ജന്മോത്സവ'ത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 23 ന് പ്രധാനമന്ത്രി മഥുര സന്ദര്‍ശിക്കും
November 21st, 06:14 pm
2023 നവംബര്‍ 23 ന് വൈകുന്നേരം 4:30 മണിക്ക് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്ത് മീരാഭായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സന്ത് മീരാഭായ് ജന്മോത്സവ്' പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. സന്ത് മീരാ ബായിയുടെ സ്മരണാര്‍ത്ഥം ഒരു സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. സന്ത് മീരാഭായിയുടെ സ്മരണയ്ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.മധ്യപ്രദേശിൽ തീപിടിത്തത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 07th, 11:27 am
മധ്യപ്രദേശിൽ തീപിടുത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 23rd, 06:05 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 23rd, 06:00 pm
രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Congress, Samajwadi party have remained hostage to one family for the past several decades: PM Modi in Amethi, UP
February 24th, 12:35 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.PM Modi addresses public meetings in Amethi and Prayagraj, Uttar Pradesh
February 24th, 12:32 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.നേരത്തെ, സർക്കാർ എന്നാൽ ഒരു കുടുംബമായിരുന്നു; ബിജെപിയെ സംബന്ധിച്ചിടത്തോളം യുപി മുഴുവൻ ഒരു കുടുംബമാണ്: പ്രധാനമന്ത്രി മോദി
February 06th, 01:31 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു
February 06th, 01:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 30th, 11:30 am
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.ഗുജറാത്തിലെ സോമനാഥില്‍ പുതിയ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
January 21st, 11:17 am
ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 21st, 11:14 am
ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉത്തര്‍പ്രദേശിലെ ജെവാറില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 25th, 01:06 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയനും കര്‍മ്മയോഗിയുമായ മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ് ജി, ഞങ്ങളുടെ പഴയ ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജനറല്‍ വി.കെ. സിംഗ് ജി, സഞ്ജീവ് ബല്യാന്‍ ജി, എസ് പി സിംഗ് ബാഗേല്‍ ജി, ബി എല്‍ വര്‍മ്മ ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ ലക്ഷ്മി നാരായണ്‍ ചൗധരി ജി, ശ്രീ ജയ് പ്രതാപ് സിംഗ് ജി, ശ്രീകാന്ത് ശര്‍മ്മ ജി, ഭൂപേന്ദ്ര ചൗധരി ജി, ശ്രീ നന്ദഗോപാല്‍ ഗുപ്ത ജി, അനില്‍ ശര്‍മ്മ ജി, ധരം സിംഗ് സൈനി ജി , അശോക് കതാരിയ ജി, ശ്രീ ജി എസ് ധര്‍മ്മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. മഹേഷ് ശര്‍മ്മ ജി, ശ്രീ സുരേന്ദ്ര സിംഗ് നഗര്‍ ജി, ശ്രീ ഭോല സിംഗ് ജി, സ്ഥലം എം എല്‍ എ ശ്രീ ധീരേന്ദ്ര സിംഗ് ജി, മറ്റു ജനപ്രതിനിധികള്‍, ഞങ്ങളെ അനുഗ്രഹിക്കാന്‍ കൂട്ടത്തോടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.