2001ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

December 13th, 10:21 am

2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി

July 26th, 09:30 am

ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു

July 26th, 09:20 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.

പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

February 14th, 11:10 am

2019ൽ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര വീരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ധീരനായകന്മാർക്ക് വിജയ് ദിവസിൽ പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു

December 16th, 09:44 am

വിജയ് ദിവസിനോടനുബന്ധിച്ച്, 1971-ലെ യുദ്ധത്തിൽ ഇന്ത്യയെ കർത്തവ്യബോധത്തോടെ സേവിച്ച ധീരരായ ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

December 13th, 09:47 am

2001 ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു

December 15th, 08:13 pm

വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു

നമ്മുടെ യുവത എല്ലാ മേഖലയിലും രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 31st, 11:30 am

സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള്‍ എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

March 27th, 11:00 am

നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 30th, 11:30 am

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

2001 ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

December 13th, 11:42 am

2001 ലെ പാർലമെന്റ് ആക്രമണത്തിൽ ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

November 13th, 07:15 pm

മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

ന്യൂഡല്‍ഹിയില്‍ പ്രതിരോധ കാര്യലയ സമുച്ചയം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 16th, 11:01 am

ഇവിടെ സന്നിഹതരായിരിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ സര്‍വശ്രീ രാജ്‌നാഥ് സിങ്ങ്ജി , ഹര്‍ദീപ് സിംങ് പുരിജി, അജയ് ഭട്ട്ജി, കൗശല്‍ കിഷോര്‍ജി, ഡിഫന്‍സ് സ്റ്റാഫ് ചീഫ് ജനറല്‍ ബിപിന്‍ റാവത്, മൂന്നു സേനകളുടെയും മേധാവികളെ, മുതിര്‍ന്ന ഓഫീസര്‍മാരെ, മറ്റ് വിശിഷ്ഠാതിഥികളെ, മഹതീ മഹാന്മാരെ,

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലും ആഫ്രിക്ക അവന്യൂവിലും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി

September 16th, 11:00 am

ന്യൂഡല്‍ഹി കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെയും ആഫ്രിക്ക അവന്യൂവിലെയും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആഫ്രിക്ക അവന്യൂവിലെ പ്രതിരോധ ഓഫീസ് സമുച്ചയം അദ്ദേഹം സന്ദര്‍ശിക്കുകയും കര-നാവിക-വ്യോമസേന ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.

പുനരുദ്ധരിച്ച ജാലിയന്‍ വാലാബാഗ് സ്മാരാക സമുച്ചയം രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 08:48 pm

ഈ ചടങ്ങില്‍ പങ്കു ചേര്‍ന്നിട്ടുള്ള പഞ്ചാബ് ഗവര്‍ണര്‍ ശ്രീ വിപി സിംങ് ബദ്‌നോര്‍ ജി, പഞ്ചാബ് മുഖ്യ മന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ് ജി, കേന്ദ്രകാബിനറ്റിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ.ജി കിഷന്‍ റെഡ്ഡി ജി, ശ്രീ അര്‍ജുന്‍ റാം മേഘ്‌വാൾ ജി , ശ്രീ സോം പ്രകാശ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ.ശ്വയിത് മാലിക് ജി, മറ്റ് മുഖ്യ മന്ത്രിമാരെ, പൊതുജന പ്രതിനിധികളെ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ, സഹോദരീ സഹോദരന്മാരെ,

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി രാഷ്ട്രത്തിന് ന് സമര്‍പ്പിച്ചു

August 28th, 08:46 pm

ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമുച്ചയം നവീകരിക്കുന്നതിനായി ഗവണ്‍മെന്റ് സ്വീകരിച്ച ഒന്നിലധികം വികസന ഇടപെടലുകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ദൃശ്യങ്ങൾ

August 27th, 07:38 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28 ന് ശനിയാഴ്ച, ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം രാജ്യത്തിന് സമര്‍പ്പിക്കും. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

August 26th, 06:51 pm

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം 2021 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് 6:25നാണു പരിപാടി. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

April 13th, 09:25 am

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ഷഹീദ് ദിവസില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

March 23rd, 09:08 am

ഷഹീദ് ദിവസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.