ഇന്ത്യൻ സ്പേസ് അസോസിയേഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 11th, 11:19 am
രാജ്യത്തെ രണ്ട് മഹാന്മാരായ ഭാരതരത്ന ശ്രീ ജയപ്രകാശ് നാരായൺ ജിയുടെയും ഭാരത രത്ന ശ്രീ നാനാജി ദേശ്മുഖിന്റെയും ജന്മദിനം കൂടിയാണ് ഇന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ദിശാബോധം നൽകുന്നതിൽ ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിലൂടെയും എല്ലാവരുടെയും പരിശ്രമങ്ങളിലൂടെയും രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവരുടെ ജീവിത തത്ത്വചിന്ത ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഞാൻ ജയപ്രകാശ് നാരായൺ ജിയേയും നാനാജി ദേശ്മുഖ് ജിയേയും വണങ്ങുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷനു തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 11th, 11:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷന് (ഐഎസ്പിഎ) ഇന്ന് തുടക്കം കുറിച്ചു. ബഹിരാകാശ വ്യാവസായിക പ്രതിനിധികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.1975 ലെ അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
June 25th, 12:21 pm
1975 ജൂണിൽ നടപ്പാക്കിയ അടിയന്തിരാവസ്ഥയായിരുന്നു ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിനെക്കുറിച്ചും ശബ്ദമുയർത്തിയവരെ ജയിലിലടച്ചതിനെപ്പറ്റിയും അദ്ദേഹം സുദീർഘം സംസാരിച്ചു. ശുചിത്വം, ഈയിടെ ആചരിച്ച അന്താരാഷ്ട്ര യോഗ ദിനം, ബഹിരാകാശശാസ്ത്രം, കായികാഭ്യാസങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിച്ചു.