പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു
September 22nd, 05:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്തംബർ 21നു ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവർ പങ്കെടുത്തു.Tuticorin International Container Terminal marks a significant milestone in India’s journey towards a Viksit Bharat: PM Modi
September 16th, 02:00 pm
PM Modi addressed the inauguration of Tuticorin International Container Terminal. Speaking on the occasion, the PM underlined that this marks a significant milestone in India’s journey towards becoming a developed nation and hailed the new Tuticorin International Container Terminal as the ‘new star of India's marine infrastructure’.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തു
September 16th, 01:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ല് ഇന്ന് അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിനെ 'ഇന്ത്യയുടെ സമുദ്ര അടിസ്ഥാന lസൗകര്യത്തിന്റെ പുതിയ നക്ഷത്രം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വി. ഓ. ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വികസിപ്പിക്കുന്നതിൽ അതിൻ്റെ പങ്ക് ഇത് എടുത്തു കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. “14 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഡ്രാഫ്റ്റും 300 മീറ്ററിലധികം നീളമുള്ള ബെർത്തും ഉള്ള ഈ ടെർമിനൽ വി. ഓ.ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും - പ്രധാനമന്ത്രി പറഞ്ഞു. പുതിയ ടെർമിനൽ, തുറമുഖത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുമെന്നും ഇന്ത്യക്ക് വിദേശനാണ്യം ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം,രണ്ട് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ സന്ദർശനവേളയിൽ തുടങ്ങിയ വി.ഒ.സി തുറമുഖവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അനുസ്മരിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ടെർമിനലിൻ്റെ പ്രധാന നേട്ടങ്ങളിലൊന്ന് ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടുത്തെ 40% ജീവനക്കാരും സ്ത്രീകളാണ്; ഇത് സമുദ്രമേഖലയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെ പ്രതീകമാണ്.പ്രധാനമന്ത്രി ഓഗസ്റ്റ് 30നു മഹാരാഷ്ട്ര സന്ദർശിക്കും
August 29th, 04:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 30നു മഹാരാഷ്ട്രയിലെ മുംബൈയും പാൽഘറും സന്ദർശിക്കും. പകൽ 11നു മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ 2024ലെ ആഗോള ഫിൻടെക് മേളയെ (GFF) പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 1.30ന്, പാൽഘറിലെ സിഡ്‌കോ മൈതാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.തൂത്തുക്കുടിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ ഉദ്ഘാടന/ സമർപ്പണ വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
February 28th, 10:00 am
വേദിയിലുള്ള തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ജി, എന്റെ സഹപ്രവർത്തകൻ സർബാനന്ദ് സോണോവാൾ ജി, ശ്രീപദ് നായക് ജി, ശാന്തനു ഠാക്കുർ ജി, എൽ മുരുകൻ ജി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, മറ്റു വിശിഷ്ടവ്യക്തികളേ, മഹതികളേ മാന്യരേ, വണക്കം!തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
February 28th, 09:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. വി. ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഹരിത് നൗക പദ്ധതിയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 വിളക്കുമാടങ്ങളില്‍ അദ്ദേഹം ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിച്ചു. വഞ്ചി മണിയച്ചി-തിരുനെല്‍വേലി സെക്ഷന്‍, മേലപ്പാളയം-ആറല്‍വയ്മൊളി സെക്ഷന്‍ എന്നീ ഭാഗങ്ങൾ ഉള്‍പ്പെടെ വഞ്ചി മണിയച്ചി - നാഗര്‍കോവില്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള റെയില്‍ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 4,586 കോടി രൂപ ചെലവില്‍ വികസിപ്പിച്ച നാല് റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സമര്‍പ്പിച്ചു.കോസ്റ്റ് ഗാര്‍ഡ് ദിനത്തില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
February 01st, 09:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.കേരളത്തിലെ കൊച്ചിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 17th, 12:12 pm
കേരള ഗവര്‍ണര്‍, ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ, മറ്റു വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യന്‍മാരെ!പ്രധാനമന്ത്രി കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിച്ചു
January 17th, 12:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (സിഎസ്‌എൽ) പുതിയ ഡ്രൈ ഡോക്ക് (എൻഡിഡി), കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള സിഎസ്‌എലിന്റെ അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്‌ആർഎഫ്), കൊച്ചി പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാത എന്നീ മേഖലകളെ പരിവർത്തനം ചെയ്യാനും കാര്യശേഷിയും സ്വയംപര്യാപ്തതയും വളർത്തിയെടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ.കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
December 05th, 01:33 pm
ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 2023 നാവിക ദിന ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 04th, 04:35 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ നാരായണ്‍ റാണെ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, എന്റെ നാവികസേനാ സുഹൃത്തുക്കളേ, എന്റെ എല്ലാ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2023ലെ നാവിക ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു
December 04th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിന്ധുദുര്‍ഗില്‍ 'നാവികസേനാ ദിനാഘോഷം 2023' പരിപാടിയില്‍ പങ്കെടുത്തു. സിന്ധുദുര്‍ഗിലെ തര്‍കാര്‍ലി കടലോരത്തു നടന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനകള്‍, വിമാനങ്ങള്‍, പ്രത്യേക സേന എന്നിവയുടെ ‘പ്രകടനങ്ങള്‍ക്കും' അദ്ദേഹം സാക്ഷ്യം വഹിച്ചു. അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. യോഗത്തെ അഭിസംബോധന ചെയ്യവെ, തര്‍ക്കര്‍ ലിയിലെ മാല്‍വാന്‍ തീരത്തുള്ള സിന്ധുദുര്‍ഗിലെ അതിമനോഹരമായ കോട്ടയിലെ ചരിത്ര ദിനമായ ഡിസംബർ 4, വീര്‍ ശിവാജി മഹാരാജിന്റെ പ്രൗഢി, രാജ് കോട്ടയിലെ അദ്ദേഹത്തിന്റെ അതിമനോഹരമായ പ്രതിമയുടെ ഉദ്ഘാടനം, ഇന്ത്യന്‍ നാവികസേനയുടെ ശക്തി എന്നിവ ഇന്ത്യയിലെ ഓരോ പൗരനെയും ആവേശഭരിതനാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്‍മാര്‍ക്ക് മുന്നില്‍ ശിരസ്സു നമിക്കുകയും ചെയ്തു.ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 17th, 11:10 am
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 17th, 10:44 am
‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്വ്യവസ്ഥയുടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.ദേശീയ മാരിടൈം വാരത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
March 31st, 09:13 am
ദേശീയ നാവിക വാരാചരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ കുപ്പായത്തിൽ ആദ്യത്തെ നാവിക പതാക അണിയിച്ചതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 5 നനാണ് ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്ന ദേശീയ നാവിക ദിനം.പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ സുരിനാം പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
January 09th, 05:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ സുരിനാം പ്രസിഡന്റ് ശ്രീ ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സന്തോഖി 2023 ജനുവരി 7 മുതൽ 14 വരെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിലാണ്, കൂടാതെ 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ വിശിഷ്ടാതിഥിയുമാണ്.Lothal a symbol of India's maritime power and prosperity: PM Modi
October 18th, 07:57 pm
PM Modi reviewed the work in progress at the site of National Maritime Heritage Complex at Lothal, Gujarat. Highlighting the rich and perse maritime heritage of India that has been around for thousands of years, the PM talked about the Chola Empire, Chera Dynasty and Pandya Dynasty from South India who understood the power of marine resources and took it to unprecedented heights.ഗുജറാത്തിലെ ലോത്തലിലുള്ള നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സിന്റെ പുരോഗതി വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി അവലോകനം ചെയ്തു
October 18th, 04:52 pm
ഗുജറാത്തിലെ ലോത്തലിലുള്ള നാഷണൽ മാരിടൈം ഹെറിറ്റേജ് സമുച്ചയത്തിൽ നടന്ന് വരുന്ന പ്രവൃത്തികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഡ്രോണിന്റെ സഹായത്തോടെ അവലോകനം ചെയ്തു.ദേശീയ നാവിക ദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം അനുസ്മരിച്ചു
April 05th, 10:07 am
ദേശീയ നാവിക ദിനത്തിൽ ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ 8 വർഷമായി, സാമ്പത്തിക വളർച്ചയ്ക്കും ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമായ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിലാണ് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പറഞ്ഞു. സമുദ്ര പരിസ്ഥിതി വ്യവസ്ഥയും വൈവിധ്യവും ഉറപ്പാക്കാൻ ഗവൺമെന്റ് മതിയായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തിലുള്ള യുഎന്‍എസ് സി ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന
August 09th, 05:41 pm
'സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ ഉന്നതതല തുറന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദ്ര സുരക്ഷാ സഹകരണത്തിനുള്ള ഒരു ആഗോള മാർഗരേഖ തയ്യാറാക്കാൻ, സമുദ്ര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുക, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക ഉൾപ്പെടെ അഞ്ച് തത്വങ്ങൾ മുന്നോട്ടുവച്ചു,