പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 22nd, 10:30 am
ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
July 22nd, 10:15 am
60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.