മലയാള മനോരമ ന്യൂസ് കോണ്‍ക്ലേവ് 2019ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
August 30th, 10:01 am
മലയാള മനോരമ ന്യൂസ് കോണ്‍ക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ ഏറെ ആഹ്‌ളാദവാനാണ്. പരിപാവനമായ കേരളത്തിന്റെ മണ്ണിനെയും അതിന്റെ സവിശേഷമായ സംസ്‌ക്കാരത്തെയും ഞാന്‍ വന്ദിക്കുന്നു. ആദി ശങ്കരന്‍, മഹാത്മാ അയ്യന്‍കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, പണ്ഡിറ്റ് കറുപ്പന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, വിശുദ്ധ അല്‍ഫോണ്‍സാ തുടങ്ങി നിരവധി മഹാത്മാക്കളെ ഇന്ത്യയ്ക്ക് സംഭാവനചെയ്ത ആത്മീയ സാമൂഹിക ജ്ഞാനോദയത്തിന്റെ ഭൂമിയാണിത്. വ്യക്തിപരമായും എനിക്ക് വളരെ സവിശേഷമായ സ്ഥലം കൂടിയാണ് കേരളം. കേരളം സന്ദര്‍ശിക്കാന്‍ എനിക്ക് നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നില്‍ ജനങ്ങള്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊണ്ട് അനുഗ്രഹിച്ചപ്പോള്‍ ഞാന്‍ ആദ്യം ചെയ്ത കാര്യം ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു.മലയാള മനോരമ കോണ്‍ക്ലേവ് 2019നെ
August 30th, 10:00 am
കൊച്ചിയില്‍ സംഘടിപ്പിച്ച മലയാള മനോരമ കോണ്‍ക്ലേവ് 2019നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മനോരമ ന്യൂസ് കോണ്‍ക്ലേവ് 2019 നെ നാളെ അഭിസംബോധന ചെയ്യും
August 29th, 06:21 pm
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നാളെ (2019 ആഗസ്റ്റ് 30) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മനോരമ ന്യൂസ് കോണ്‍ക്ലേവിനെ അഭിസംബോധനചെയ്യും. മലയാള മനോരമ കമ്പനി ലിമിറ്റഡ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് കൊച്ചിയിലാണ് നടക്കുന്നത്.