മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശ്രീ മനോഹർ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
February 23rd, 11:14 am
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശ്രീ മനോഹർ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശ്രീ ജോഷി 2002 മുതൽ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി ശ്രീ മനോഹർ ജോഷി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ലോക്‌സഭാ സ്പീക്കറായിരുന്ന കാലത്ത്, നമ്മുടെ പാർലിമെന്ററി പ്രക്രിയകൾ കൂടുതൽ ഊർജ്ജസ്വലവും പങ്കാളിത്തവുമുള്ളതാക്കാൻ ശ്രീ ജോഷി പരിശ്രമിച്ചു, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.