PM meets Jonas Masetti and team, lauds him for his passion towards Vedanta and the Gita
November 20th, 07:54 am
Lauding Jonas Masetti for his passion towards Vedanta and the Gita, the Prime Minister Narendra Modi remarked that it was commendable how Indian culture is making an impact all over the world. The PM met Jonas Masetti and team after seeing their performance of the Ramayan in Sanskrit. Earlier, the PM had mentioned Masetti during one of the #MannKiBaat programmes.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
November 05th, 01:28 pm
നവംബർ 24ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.2024 ഒക്ടോബർ 27-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
October 26th, 09:30 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിലും തന്റെ ചിന്തകൾ പങ്കുവെക്കും. 'മണി കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
October 05th, 04:49 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 27ന് ഞായറാഴ്ച തൻ്റെ 'മൻ കി ബാത്ത്' പങ്കിടും. നിങ്ങൾക്ക് നൂതനമായ ആശയങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, അത് നേരിട്ട് പ്രധാനമന്ത്രിയുമായി പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമർശിക്കും.മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ശുചിത്വം: പ്രധാനമന്ത്രി
October 02nd, 05:56 pm
മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ശുചിത്വമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 02nd, 10:15 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു
October 02nd, 10:10 am
ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.2024 സെപ്റ്റംബർ 29-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
September 28th, 09:30 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
September 05th, 04:06 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.2024 ഓഗസ്റ്റ് 25-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
August 24th, 10:00 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
August 05th, 02:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 25 ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.2024 ജൂലൈ 28-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
July 27th, 09:30 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.2024 ജൂൺ 30-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
June 29th, 11:00 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
June 15th, 07:50 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 30 തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .ജമ്മു കശ്മീരിലെ, ശ്രീനഗറില്‍ നടന്ന വികസിത് ഭാരത്, വികസിത് ജമ്മു കശ്മീര്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 07th, 12:20 pm
ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!