"സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും" എന്ന വിഷയത്തിൽ ജി 20 സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
November 18th, 08:00 pm
തുടക്കത്തിൽ തന്നെ, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനും ജി20 അധ്യക്ഷ സ്ഥാനത്തിന്റെ വിജയകരമായ നിർവഹണത്തിനും വേണ്ടി നടത്തിയ മഹത്തായ ക്രമീകരണങ്ങൾക്ക് പ്രസിഡൻ്റ് ലുലയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'സാമൂഹിക ഉൾപ്പെടുത്തലും, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ ജി 20 സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 18th, 07:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന വേളയിൽ ‘സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ നടന്ന സെഷനെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബ്രസീലിന്റെ ജി20 കാര്യപരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സമീപനം ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ ജനകേന്ദ്രീകൃത തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യൻ ജി 20 അധ്യക്ഷതയിലെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആഹ്വാനം റിയോ സംഭാഷണങ്ങളിൽ പ്രതിധ്വനിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.