The relationship between India and Kuwait is one of civilizations, seas and commerce: PM Modi

December 21st, 06:34 pm

PM Modi addressed a large gathering of the Indian community in Kuwait. Indian nationals representing a cross-section of the community in Kuwait attended the event. The PM appreciated the hard work, achievement and contribution of the community to the development of Kuwait, which he said was widely recognised by the local government and society.

Prime Minister Shri Narendra Modi addresses Indian Community at ‘Hala Modi’ event in Kuwait

December 21st, 06:30 pm

PM Modi addressed a large gathering of the Indian community in Kuwait. Indian nationals representing a cross-section of the community in Kuwait attended the event. The PM appreciated the hard work, achievement and contribution of the community to the development of Kuwait, which he said was widely recognised by the local government and society.

മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 30th, 12:05 pm

ഇന്നത്തെ പരിപാടിയില്‍ നമ്മുടെ ബഹുമാന്യനായ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഈ പരിപാടിയുടെ കേന്ദ്രബിന്ദുവുമായ ശ്രീ വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ!

മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

June 30th, 12:00 pm

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് പ്രകാശനം ചെയ്തു.

മൻ കീ ബാത്ത് 2024 ജനുവരി

January 28th, 11:30 am

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.

പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 15th, 12:15 pm

ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.

പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു

January 15th, 12:00 pm

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.

പ്രധാനമന്ത്രി മകരസംക്രാന്തി ആശംസകൾ നേർന്നു

January 15th, 09:38 am

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 14th, 12:00 pm

പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു

January 14th, 11:30 am

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.

അയോധ്യയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, സമര്‍പ്പണ, തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 30th, 02:15 pm

അയോധ്യയിലുള്ള എല്ലാവര്‍ക്കും ആശംസകള്‍! ജനുവരി 22ന് നടക്കാനിരിക്കുന്ന ചരിത്ര നിമിഷത്തിനായി ഇന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്്. അതുകൊണ്ട് തന്നെ അയോധ്യ നിവാസികള്‍ക്കിടയിലെ ആവേശവും സന്തോഷവും തികച്ചും സ്വാഭാവികമാണ്. ഞാന്‍ ഭാരതത്തിന്റെ മണ്ണിന്റെയും ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ ഞാനും ആവേശഭരിതനാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശം, ഈ സന്തോഷം, അല്‍പ്പം മുമ്പ് അയോധ്യയിലെ തെരുവുകളില്‍ ദൃശ്യമായിരുന്നു. അയോധ്യ നഗരം മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതുപോലെ തോന്നി. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും നിങ്ങള്‍ എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നോടൊപ്പം പറയുക -

പ്രധാനമന്ത്രി 15,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 30th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ജയ്പൂരിലെ ഖേൽ മഹാകുംഭിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 05th, 05:13 pm

ജയ്പൂർ റൂറലിൽ നിന്നുള്ള എംപിയും എന്റെ സഹപ്രവർത്തകനുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, എല്ലാ കളിക്കാരേ പരിശീലകരേ എന്റെ യുവ സുഹൃത്തുക്കളേ !

ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 05th, 12:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. തദവസരത്തിൽ കബഡി മത്സരത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാ എംപി ശ്രീ രാജ്യവർധൻ സിങ് റാത്തോഡാണ് 2017 മുതൽ ജയ്പൂർ മഹാഖേൽ സംഘടിപ്പിക്കുന്നത്.

സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഫ്ലാഗ്‌ഓഫിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം

January 15th, 10:30 am

നമസ്കാരം! തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ ജി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജി, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ജി, തെലങ്കാന മന്ത്രിമാരായ മുഹമ്മദ് മഹമൂദ് അലി ഗരു, ടി. ശ്രീനിവാസ് യാദവ്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എന്റെ സുഹൃത്തുക്കളായ ബന്ദി സഞ്ജയ് ഗരു, കെ.ലക്ഷ്മൺ ഗരു, മറ്റെല്ലാ വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!

സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു

January 15th, 10:11 am

സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്ത‌ിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസായ ഈ ട്രെയിൻ, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിൻ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.

ജനങ്ങൾക്ക് പ്രധാനമന്ത്രി മകരസംക്രാന്തി ആശംസിച്ചു

January 15th, 09:15 am

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ്- എംവി ഗംഗാ വിലാസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പ്രധാനമന്ത്രി ചെയ്ത പ്രസംഗം

January 13th, 10:35 am

ഇന്ന് നമ്മള്‍ ലോഹ്രി ഉത്സവം സന്തോഷത്തോടെയും ഉത്സാഹത്തോടെയും് ആഘോഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉത്തരായനം, മകര സംക്രാന്തി, ഭോഗി, ബിഹു, പൊങ്കല്‍ തുടങ്ങി വിവിധ ഉല്‍സവങ്ങളും നമ്മള്‍ ആഘോഷിക്കും. രാജ്യത്തും ലോകമെമ്പാടുമുള്ള ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പൽ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

January 13th, 10:18 am

ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.

Vision of self-reliant India embodies the spirit of global good: PM Modi in Indonesia

November 15th, 04:01 pm

PM Modi interacted with members of Indian diaspora and Friends of India in Bali, Indonesia. He highlighted the close cultural and civilizational linkages between India and Indonesia. He referred to the age old tradition of Bali Jatra” to highlight the enduring cultural and trade connect between the two countries.