നിരാലംബരായ മൃഗങ്ങള്‍ക്കു നല്‍കിയ തുണ: വിരമിച്ച സൈനിക ഉദ്യോഗസ്ഥയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
July 18th, 12:44 pm
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച രാജസ്ഥാനിലെ കോട്ട സ്വദേശി പ്രമീള സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. കൊറോണക്കാലത്തെ ലോക്ക്ഡൗണില്‍ മേജര്‍ പ്രമീള സിംഗ് (റിട്ട.), അവളുടെ പിതാവ് ശ്യാംവീര്‍ സിംഗ് എന്നിവര്‍ നിസ്സഹായരും നിരാലംബരുമായ മൃഗങ്ങളെ പരിപാലിക്കുകയും അവരുടെ വേദന മനസിലാക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തതു ചൂണ്ടിക്കാട്ടിയാണു കത്ത്. മേജര്‍ പ്രമിളയും അച്ഛനും അവരുടെ സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗിച്ചു തെരുവുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കു ഭക്ഷണവും ചികിത്സയും നല്‍കി. അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.