I am taking action against corruption, and that's why some people have lost their patience: PM Modi in Meerut
March 31st, 04:00 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”PM Modi addresses a public meeting in Meerut, Uttar Pradesh
March 31st, 03:30 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 23rd, 02:11 pm
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള യുപി മന്ത്രിമാരെ, പ്രതിനിധികളെ, കായിക ലോകത്തെ വിശിഷ്ടാതിഥികളെ, കാശിയില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 23rd, 02:10 pm
വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ മൂന്നാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ചെയ്ത പ്രസംഗം
May 25th, 10:16 pm
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിസിത് പ്രമാണിക് ജി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് ജി, മറ്റ് വിശിഷ്ട വ്യക്തികള; ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യമെമ്പാടുമുള്ള യുവ കായിക പ്രതിഭകളുടെ സംഗമസ്ഥാനമായി ഇന്ന് യുപി മാറിയിരിക്കുന്നു. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന 4,000 കളിക്കാരില്‍ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ്,ഞാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍, യുപിയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമായതിനാല്‍, 'ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍' പങ്കെടുക്കാന്‍ യുപിയിലെത്തിയ എല്ലാ കായിക താരങ്ങളെയും ഞാന്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നു.ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് മൂന്നാം പതിപ്പിന് പ്രധാനമന്ത്രി തുടക്കംകുറിച്ചു
May 25th, 07:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 2023ന് തുടക്കം കുറിച്ചു. രാജ്യത്തെ 200 സര്‍വകലാശാലകളില്‍ നിന്നുള്ള 4750 താരങ്ങൾ 21 കായിക ഇനങ്ങളില്‍ മത്സരിക്കും.ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 02nd, 01:01 pm
യുപി ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ ജി, ജനകീയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സഞ്ജീവ് ബല്യാൻ, വി കെ സിംഗ് ജി, യുപിയിലെ മന്ത്രിമാരായ ശ്രീ ദിനേശ് ഖാതിക് ജി, ശ്രീ ഉപേന്ദ്ര തിവാരി ജി എന്നിവർ ശ്രീ കപിൽ ദേവ് അഗർവാൾ ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സത്യപാൽ സിംഗ് ജി, രാജേന്ദ്ര അഗർവാൾ ജി, വിജയ്പാൽ സിംഗ് തോമർ ജി, ശ്രീമതി. കാന്ത കർദാം ജി, എം.എൽ.എമാരായ സോമേന്ദ്ര തോമർ ജി, സംഗീത് സോം ജി, ജിതേന്ദ്ര സത്വാൾ ജി, സത്യപ്രകാശ് അഗർവാൾ ജി, മീററ്റ് ജില്ലാ പരിഷത്ത് പ്രസിഡന്റ് ഗൗരവ് ചൗധരി ജി, മുസാഫർനഗർ ജില്ലാ പരിഷത്ത് പ്രസിഡന്റ് വീർപാൽ ജി, മറ്റെല്ലാ ജനപ്രതിനിധികളും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരും. മീററ്റിൽ നിന്നും മുസാഫർനഗറിൽ നിന്നും വരൂ, നിങ്ങൾക്കെല്ലാവർക്കും 2022 പുതുവത്സരാശംസകൾ നേരുന്നു.ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
January 02nd, 01:00 pm
ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍ / വോളിബോള്‍ / ഹാന്‍ഡ്‌ബോള്‍ / കബഡി ഗ്രൗണ്ട്, ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, ഓടുന്നതിന് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നീന്തല്‍കുളം, വിവിധോദ്ദേശ ഹാള്‍, സൈക്കിള്‍ വെലോഡ്രോം എന്നിവയുള്‍പ്പെടെ ആധുനികവും അത്യാധുനികവുമായ കായിക പശ്ചാത്തലസൗകര്യങ്ങളോടുകൂടി 700 കോടി രൂപ ചെലവിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകും. 540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും.പ്രധാനമന്ത്രി ജനുവരി രണ്ടിന് മീററ്റ് സന്ദർശിക്കും
December 31st, 11:11 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 2-ന് മീററ്റ് സന്ദർശിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് മേജർ ധ്യാൻ ചന്ദ് സ്‌പോർട്‌സ് സർവ്വകലാശാലയുടെ തറക്കല്ലിടുകയും ചെയ്യും. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്.