ത്രിപുരയിലെ ജനങ്ങൾ 'റെഡ് സിഗ്നൽ' നീക്കി 'ഇരട്ട എഞ്ചിൻ സർക്കാരിനെ' തിരഞ്ഞെടുത്തു: പ്രധാനമന്ത്രി മോദി അഗർത്തലയിൽ

February 13th, 04:20 pm

ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇടതുപക്ഷ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു, അവർ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇടതുപക്ഷ ഭരണം ത്രിപുരയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനങ്ങൾക്ക് ഇവിടെ നിലനിന്ന അവസ്ഥ മറക്കാൻ കഴിയില്ല.

ത്രിപുരയിലെ അഗർത്തലയിൽ മോദി പ്രചാരണം നടത്തി

February 13th, 04:19 pm

ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇടതുപക്ഷ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു, അവർ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇടതുപക്ഷ ഭരണം ത്രിപുരയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനങ്ങൾക്ക് ഇവിടെ നിലനിന്ന അവസ്ഥ മറക്കാൻ കഴിയില്ല.

ഇന്ത്യയ്ക്കും ബംഗളാദേശിനുമിടയില്‍ നിര്‍മാണം പൂര്‍ത്തിയായ മൈത്രി സേതു ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

March 09th, 11:59 am

മൂന്നു വര്‍ഷം മുമ്പാണ് ത്രിപുരയിലെ ജനങ്ങള്‍ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയും രാഷ്ട്രത്തിനാകമാനം വളരെ ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തത്്. പതിറ്റാണ്ടുകളായി വികസനത്തിന് തടസമായിരുന്ന ദുഷ്ടശക്തികളെ നിഷ്‌കാസനം ചെയ്തുകൊണ്ട് ത്രിപുര പുതിയ ഒരു തുടക്കം കുറിച്ചു. നിങ്ങള്‍ ത്രിപുരയുടെ സാധ്യതകളെ നിങ്ങള്‍ സ്വതന്ത്രമാക്കി. ത്രിപുരസുന്ദരി മാതാവിന്റെ ആനുഗ്രഹം കൊണ്ട് ബിപ്ലബ് ദേബ് ജി നയിക്കുന്ന ഈ ഗവണ്‍മെന്റ് അവര്‍ നല്കിയ വാഗ്ദാനങ്ങളെ അതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 09th, 11:58 am

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു . ത്രിപുര ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള 'മൈത്രി സേതു' പ്രധാനമന്ത്രി മാര്‍ച്ച് 9ന് ഉദ്ഘാടാനം ചെയ്യും

March 07th, 08:50 pm

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള 'മൈത്രി സേതു' 2021 മാര്‍ച്ച് 9 ഉച്ചയ്ക്ക് 12മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍, ത്രിപുരയിലെ നിരവധി പശ്ചാത്തല പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.