മുംബൈയിൽ നടന്ന അഭിജത് മറാത്തി ഭാഷാ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 05th, 07:05 pm

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു.

October 05th, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.

മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

April 11th, 09:28 am

മഹാത്മാ ജ്യോതിബ ഫൂലെ എന്ന മഹാനായ സാമൂഹിക പരിഷ്കർത്താവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക നീതിക്കും അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളും ശ്രീ മോദി അനുസ്മരിച്ചു. മഹാത്മാ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള തന്റെ ചിന്തകളും ശ്രീ മോദി ഒരു വീഡിയോ ക്ലിപ്പിലൂടെ പങ്കുവെച്ചു.

ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി

March 26th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.

മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

April 11th, 10:16 am

മഹാനായ സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനും എഴുത്തുകാരനുമായ മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക നീതിയുടെ പരിരക്ഷകനായും എണ്ണമറ്റ ആളുകൾക്ക് പ്രത്യാശയുടെ ഉറവിടമായും മഹാത്മാ ഫൂലെ പരക്കെ ബഹുമാനിക്കപ്പെടുന്നുവെന്നും സാമൂഹിക സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

‘ടിക്ക ഉത്സവ്’വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം

April 11th, 09:22 am

ഇന്ന്, ജ്യോതിബ ഫൂലെയുടെ ജന്മവാർഷികമായ ഏപ്രിൽ 11 മുതൽ നാം 'ടിക്ക ഉത്സവ്' സമാരംഭിക്കുന്നു. 'ടിക്ക ഉത്സവ്' ഏപ്രിൽ 14 വരെ തുടരും, അതായത് ബാബ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം വരെ.

കൊറോണയ്‌ക്കെതിരായ രണ്ടാമത്തെ വൻ യുദ്ധത്തിന്റെ തുടക്കമാണ് ടിക്ക ഉത്സവ്: പ്രധാനമന്ത്രി

April 11th, 09:21 am

‘മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ’ സൃഷ്ടിക്കുന്നതിൽ സമൂഹവും ആളുകളും നേതൃത്വം നൽകണം: പ്രധാനമന്ത്രി