PM Modi pays homage to Mahatma Gandhi
November 21st, 09:57 pm
Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവാക്കൾക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു
October 02nd, 04:40 pm
ശുചിത്വത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇന്ത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും വിദ്യാർത്ഥി പരാമർശിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം രോഗങ്ങൾ പടരുന്നത് വർധിക്കുന്നതായും ഒരു വിദ്യാർത്ഥി പരാമർശിച്ചു. ഭൂരിഭാഗം ആളുകളും നേരത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താൻ നിർബന്ധിതരായിരുന്നു, ഇത് നിരവധി രോഗങ്ങൾ വ്യാപകമാകുന്നതിന് കാരണമായെന്നും ഇത് സ്ത്രീകൾക്ക് അത്യന്തം പ്രതികൂലമാണെന്നും ശ്രീ മോദി അറിയിച്ചു. സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിച്ചാണ് സ്വച്ഛ് ഭാരത് അഭിയാൻ ആദ്യ ചുവടുവെയ്‌പ്പ് ആരംഭിച്ചത്. ഇത് പെൺക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു.ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പൗരന്മാർക്ക് ആശംസകൾ നേർന്നു
October 02nd, 09:04 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.PM Modi pays homage at Gandhi statue in Kyiv
August 23rd, 03:25 pm
Prime Minister Modi paid homage to Mahatma Gandhi in Kyiv. The PM underscored the timeless relevance of Mahatma Gandhi’s message of peace in building a harmonious society. He noted that the path shown by him offered solutions to present day global challenges.ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
August 20th, 08:39 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
August 09th, 08:58 am
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുള്ള വീഡിയോയും ശ്രീ മോദി പങ്കുവച്ചു.ഭദോഹിയിൽ കോൺഗ്രസ്-എസ്പി വിജയിക്കാൻ സാധ്യതയില്ല: യുപിയിലെ ഭദോഹിയിൽ പ്രധാനമന്ത്രി മോദി
May 16th, 11:14 am
ഉത്തർപ്രദേശിലെ ഭദോഹിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഇന്ന് സംസ്ഥാനത്തുടനീളം ഭാദോഹിയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു, ആളുകൾ ചോദിക്കുന്നു, ഈ ടിഎംസി ഭദോഹിയിൽ എവിടെ നിന്നാണ് വന്നത്? മുമ്പ് യുപിയിൽ കോൺഗ്രസിന് സാന്നിധ്യമില്ലായിരുന്നു, കൂടാതെ ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒന്നും ബാക്കിയില്ലെന്ന് എസ്പി പോലും സമ്മതിച്ചു, അതിനാൽ അവർ ഭദോഹിയിൽ കളം വിട്ടു, എസ്പിക്കും കോൺഗ്രസിനും ജാമ്യം ലഭിക്കുക ബുദ്ധിമുട്ടായി, അതിനാൽ അവർ ഭദോഹിയിൽ രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്തുകയാണ്.CAA is a testimony to Modi's guarantee: PM Modi in Lalganj, UP
May 16th, 11:10 am
Ahead of the Lok Sabha elections 2024, Prime Minister Narendra Modi addressed a powerful election rally amid jubilant and passionate crowds in Lalganj, UP. He said, “The world is seeing people's popular support & blessings for Modi.” He added that even the world now trusts, 'Fir ek Baar Modi Sarkar.'യുപിയിലെ ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെ ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 16th, 11:00 am
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് യുപി എന്നിവിടങ്ങളിലെ ആഹ്ലാദഭരിതരും ആവേശഭരിതരുമായ ജനക്കൂട്ടത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മോദിക്കുള്ള ജനങ്ങളുടെ ജനപിന്തുണയും അനുഗ്രഹവും ലോകം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം പോലും ഇപ്പോൾ വിശ്വസിക്കുന്നത് 'ഫിർ ഏക് ബാർ മോദി സർക്കാർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാര്യമായ പ്രശ്നങ്ങളുടെ അഭാവത്തിൽ INDI സഖ്യം പോരാടുന്നു: പ്രധാനമന്ത്രി മോദി
April 19th, 06:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.മഹാരാഷ്ട്രയിലെ വാർധയിലെ ആവേശഭരിതർ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു
April 19th, 05:15 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:45 am
ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്തു
March 12th, 10:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
March 10th, 05:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി, കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.ബീഹാറിലെ ബേട്ടിയയില്‍ നടന്ന വികസിത് ഭാരത്-വികസിത് ബിഹാര്‍ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം്
March 06th, 04:00 pm
സീതാ മാതാവിന്റെയും ലവ-കുശന്‍മാരുടെയും ജന്മസ്ഥലമായ മഹര്‍ഷി വാല്‍മീകിയുടെ നാട്ടില്‍നിന്നുള്ള എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു! ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിത്യാനന്ദ് റായ് ജി, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹ ജി, സാമ്രാട്ട് ചൗധരി ജി, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കളായ വിജയ് കുമാര്‍ ചൗധരി ജി, സന്തോഷ് കുമാര്‍ സുമന്‍ ജി, എംപിമാരായ സഞ്ജയ് ജയ്സ്വാള്‍ ജി, രാധാ മോഹന്‍ ജി, സുനില്‍ കുമാര്‍ ജി, രമാ ദേവി ജി, സതീഷ് ചന്ദ്ര ദുബെ ജി, മറ്റെല്ലാ ബഹുമാന്യരായ പ്രമുഖരെ, ബിഹാറിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!പ്രധാനമന്ത്രി ബീഹാറിലെ ബേട്ടിയയില്‍ വികസിത് ഭാരത് വികസിത് ബിഹാര്‍ പരിപാടിയെ അഭിസംബോധന ചെയ്തു
March 06th, 03:15 pm
റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട 12,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു.Today our commitment to social justice is reaching to the people of J&K: PM Modi
February 10th, 04:59 pm
Prime Minister Narendra Modi addressed the last sitting of the 17th Lok Sabha. Addressing the House, the Prime Minister said that today’s occasion is significant for India’s democracy. The Prime Minister Modi lauded the efforts of all Members of the 17th Lok Sabha in making important decisions and giving direction to the country. He said that today marks a special occasion to dedicate to the nation the ideological journey and time for its betterment.പതിനേഴാം ലോക്‌സഭയുടെ അവസാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 10th, 04:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പതിനേഴാം ലോക്‌സഭയുടെ അവസാനസമ്മേളനത്തെ അഭിസംബോധന ചെയ്തു.