അര്‍ഹരായ നേതാക്കളെയും പോരാളികളെയും ആദരിക്കാത്ത ചരിത്രത്തിലെ തെറ്റുകള്‍ ഞങ്ങൾ തിരുത്തുന്നു : പ്രധാനമന്ത്രി

February 16th, 02:45 pm

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തിന് വളരെയധികം സംഭാവനകൾ നല്‍കിയ ചരിത്ര നായകന്മാരുടെയും നായികമാരുടേയും സംഭാവനകളെ ഓര്‍മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭാരതത്തിനും ഭാരതീയതയ്ക്കും വേണ്ടി എല്ലാം ത്യജിച്ചവർക്ക് ചരിത്രപുസ്തകങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അപലപിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണഘടനാ നിര്‍മ്മാതാക്കളെ കുറിച്ച് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ എഴുതിയ ഈ ക്രമക്കേടുകളും അനീതികളും ഇപ്പോള്‍ തിരുത്തപ്പെടുന്നു. ഈ അവസരത്തില്‍ അവരുടെ സംഭാവനകൾ ഓര്‍മിക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ മഹാരാജ സുഹെല്‍ദേവ് സ്മാരകത്തിനും ചിത്തൌര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങൾക്കും തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാജ സുഹേല്‍ദേവ് സ്മാരകത്തിന്റെയും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുള്ള ചിറ്റൗര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

February 16th, 11:24 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ മഹാരാജ സുഹെൽദേവ് സ്മാരകത്തിനും, ചിത്തൌര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഇന്ന് വീഡിയോ കോൺഫറൻസിലൂടെ തറക്കല്ലിട്ടു. മഹാരാജ സുഹെൽദേവിന്റെ പേരിലുള്ള മെഡിക്കൽ കോളേജ് കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് ഗവർണറും, മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

മഹാരാജ സുഹൽദേവ് സ്മാരകത്തിനും ചിത്തൌര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു

February 16th, 11:23 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ മഹാരാജ സുഹെൽദേവ് സ്മാരകത്തിനും, ചിത്തൌര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഇന്ന് വീഡിയോ കോൺഫറൻസിലൂടെ തറക്കല്ലിട്ടു. മഹാരാജ സുഹെൽദേവിന്റെ പേരിലുള്ള മെഡിക്കൽ കോളേജ് കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് ഗവർണറും, മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

മഹാരാജ സുഹെൽദേവ് സ്മാരകത്തിനും ചിത്തൗര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും

February 14th, 11:58 am

മഹാരാജ സുഹെൽദേവ് സ്മാരകത്തിനും ചിത്തൗര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടും 2021 ഫെബ്രുവരി 16 ന് രാവിലെ 11:00 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് തറക്കല്ലിടുന്നത്. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നടക്കുന്ന പരിപാടി മഹാരാജ സുഹെൽദേവിന്റെ ജന്മവാർഷികം ആഘോഷിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കും.