അഗര്‍ത്തല വിമാനത്താവളത്തിന്റെ പുനര്‍ നാമകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 04th, 06:48 pm
ത്രിപുരയിലെ അഗര്‍ത്തല വിമാനത്താവളം ‘മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോര്‍ വിമാനത്താവളം, അഗര്‍ത്തല’ എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോറിനോടുള്ള ആദരസൂചകമായി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ത്രിപുരയിലെ ജനങ്ങളുടെയും ഗവണ്മെന്റിന്റെയും ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം.