ത്രിപുര സംസ്ഥാനത്തിന്റെ 50-ാമത് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
January 21st, 02:28 pm
ത്രിപുരയുടെ സ്ഥാപനത്തിനും വികസനത്തിനും സംഭാവന നല്‍കിയ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരിച്ചു. മാണിക്യ രാജവംശത്തിന്റെ കാലഘട്ടം മുതല്‍ സംസ്ഥാനത്തിന്റെ അന്തസ്സിനു നല്‍കിയ സംഭാവനയും അദ്ദേഹം ഓര്‍മിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും പ്രശംസിക്കുകയും ചെയ്തു. ഇന്ന് ത്രിപുരയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ത്രിപുരയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
January 21st, 01:32 pm
ത്രിപുരയുടെ സ്ഥാപനത്തിനും വികസനത്തിനും സംഭാവന നല്‍കിയ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരിച്ചു. മാണിക്യ രാജവംശത്തിന്റെ കാലഘട്ടം മുതല്‍ സംസ്ഥാനത്തിന്റെ അന്തസ്സിനു നല്‍കിയ സംഭാവനയും അദ്ദേഹം ഓര്‍മിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും പ്രശംസിക്കുകയും ചെയ്തു. ഇന്ന് ത്രിപുരയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ത്രിപുരയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 04th, 06:33 pm
ത്രിപുര ഗവർണർ ശ്രീ സത്യദേവ് ആര്യ ജി, ത്രിപുരയുടെ ചെറുപ്പക്കാരനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ ബിപ്ലബ് ദേബ് ജി, ത്രിപുര ഉപമുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേവ് വർമ്മ ജി, എന്റെ ക്യാബിനറ്റ് സഹപ്രവർത്തകരായ സിസ്റ്റർ പ്രതിമ ഭൂമിക് ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, സംസ്ഥാന സർക്കാരിലെ മന്ത്രിമാരായ ശ്രീ എൻ.സി. ദേബ്ബർമ ജി, ശ്രീ രതൻലാൽ നാഥ് ജി, ശ്രീ പ്രഞ്ജിത് സിംഗ് റോയ് ജി, ശ്രീ മനോജ് കാന്തി ദേബ് ജി, മറ്റ് ജനപ്രതിനിധികൾ, വൻതോതിൽ എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ!അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 04th, 01:43 pm
മഹാരാജ ബിര്‍ ബിക്രം (എം.ബി.ബി) വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ഒപ്പം മുഖ്യമന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന, വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രോജക്ട് മിഷന്‍ 100 (പദ്ധതി ദൗത്യം) തുടങ്ങിയ സുപ്രധാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ത്രിപുര ഗവര്‍ണര്‍ സത്യദേവ് നരേന്‍ ആര്യ, ത്രിപുര മുഖ്യമന്ത്രി ശ്രീ ബിപ്ലബ് കുമാര്‍ ദേബ്, കേന്ദ്ര മന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീമതി പ്രതിമ ഭൗമിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ജനുവരി നാലിന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും
January 02nd, 03:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 4 ന് മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11 മണിക്ക് , പ്രധാനമന്ത്രി 4800 കോടിയിലധികം രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇംഫാലിൽ നിർവ്വഹിക്കും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക്, അഗർത്തലയിൽ, മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രണ്ട് പ്രധാന വികസന സംരംഭങ്ങളും ആരംഭിക്കും.ഇന്ത്യയ്ക്കും ബംഗളാദേശിനുമിടയില്‍ നിര്‍മാണം പൂര്‍ത്തിയായ മൈത്രി സേതു ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 09th, 11:59 am
മൂന്നു വര്‍ഷം മുമ്പാണ് ത്രിപുരയിലെ ജനങ്ങള്‍ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയും രാഷ്ട്രത്തിനാകമാനം വളരെ ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തത്്. പതിറ്റാണ്ടുകളായി വികസനത്തിന് തടസമായിരുന്ന ദുഷ്ടശക്തികളെ നിഷ്‌കാസനം ചെയ്തുകൊണ്ട് ത്രിപുര പുതിയ ഒരു തുടക്കം കുറിച്ചു. നിങ്ങള്‍ ത്രിപുരയുടെ സാധ്യതകളെ നിങ്ങള്‍ സ്വതന്ത്രമാക്കി. ത്രിപുരസുന്ദരി മാതാവിന്റെ ആനുഗ്രഹം കൊണ്ട് ബിപ്ലബ് ദേബ് ജി നയിക്കുന്ന ഈ ഗവണ്‍മെന്റ് അവര്‍ നല്കിയ വാഗ്ദാനങ്ങളെ അതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 09th, 11:58 am
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു . ത്രിപുര ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.