ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് വേദിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലായളം പരിഭാഷ
March 08th, 10:46 am
ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, അശ്വിനി വൈഷ്ണവ് ജി, ജൂറി അംഗങ്ങളായ പ്രസൂണ്‍ ജോഷി, രൂപാലി ഗാംഗുലി, കൂടാതെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളെ ഒപ്പം എല്ലാവയിടത്തു നിന്നും ഈ പരിപാടി വീക്ഷിക്കുന്ന എന്റെ യുവ സുഹൃത്തുക്കളേ മറ്റെല്ലാ വിശിഷ്ടാതിഥികളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും! നിങ്ങള്‍ ഇവിടെ സ്ഥാനം നേടിയിരിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ ഇരിക്കുന്നത്. പുറത്തുള്ള ചിഹ്നഹ്‌നവും സര്‍ഗ്ഗാത്മകതയെ പ്രതിനിധീകരിക്കുന്നതാണ്, ലോകത്തിനായി സൃഷ്ടിക്കേണ്ട മുന്നോട്ടുള്ള പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി -20ലെ നേതാക്കള്‍ ഒരിക്കല്‍ ഒത്തുകൂടിയിടവുമാണ്. നിങ്ങള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
March 08th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വമായ ആശയവിനിമയവും നടത്തി. ക്രിയാത്മക മാറ്റത്തിന് സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തത്.മഹാശിവരാത്രിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
March 08th, 08:58 am
മഹാ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജം കൊണ്ടുവരട്ടെയെന്നും അമൃതകാലത്തിൽ രാജ്യത്തിൻ്റെ പ്രതിജ്ഞകൾക്ക് പുതിയ ശക്തി നൽകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.പ്രധാനമന്ത്രിയുടെ മഹാശിവരാത്രി ആശംസ
February 18th, 11:18 am
മഹാ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.