PM Modi's candid interaction with Rashtriya Bal Puraskar winners

PM Modi's candid interaction with Rashtriya Bal Puraskar winners

December 26th, 09:55 pm

PM Modi interacted with the 17 awardees of Rashtriya Bal Puraskar in New Delhi. During the candid interaction, the PM heard the life stories of the children and encouraged them to strive harder in their lives. He congratulated all the youngsters and wished them the very best for their future endeavours.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു

December 26th, 09:54 pm

മനസിൽതൊട്ടുള്ള ആശയവിനിമയത്തിനിടയിൽ, പ്രധാനമന്ത്രി കുട്ടികളുടെ ജീവിത കഥകൾ കേൾക്കുകയും അവരുടെ ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾ രചിച്ച പെൺകുട്ടിയുമായി സംവദിച്ച അദ്ദേഹം, അവളുടെ പുസ്തകങ്ങൾക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്തു. മറ്റുള്ളവർ സ്വന്തമായി പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്ന് പെൺകുട്ടി മറുപടി നൽകി. മറ്റ് കുട്ടികൾക്ക് പ്രചോദനമായതിന് ശ്രീ മോദി അവളെ അഭിനന്ദിച്ചു.

Our constitution embodies the Gurus’ message of Sarbat da Bhala—the welfare of all: PM Modi

Our constitution embodies the Gurus’ message of Sarbat da Bhala—the welfare of all: PM Modi

December 26th, 12:05 pm

The Prime Minister, Shri Narendra Modi participated in Veer Baal Diwas today at Bharat Mandapam, New Delhi.Addressing the gathering on the occasion of the 3rd Veer Baal Diwas, he said their Government had started the Veer Baal diwas in memory of the unparalleled bravery and sacrifice of the Sahibzades.

ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

December 26th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസിൽ പങ്കെടുത്തു. സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും സ്മരണയ്ക്കായാണ് ഗവൺമെന്റ് വീർബാൽ ദിവസ് ആരംഭിച്ചതെന്ന് മൂന്നാമത് വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഈ ദിവസം ദേശീയ പ്രചോദനത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യമമായ ധൈര്യത്തോടെ നിരവധി കുട്ടികളെയും യുവാക്കളെയും പ്രചോദിപ്പിക്കാൻ ഈ ദിവസം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധീരത, നവീനത, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം, കല എന്നീ മേഖലകളിൽ വീർ ബാൽ പുരസ്‌കാരത്തിന് അർഹരായ 17 കുട്ടികളെ ശ്രീ മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും വിവിധ മേഖലകളിൽ മികവ് പുലർത്താനുള്ള കഴിവിനെയാണ് ഇന്നത്തെ അവാർഡ് ജേതാക്കൾ പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗുരുക്കൾക്കും ധീരരായ സാഹിബ്‌സാദുകൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും അവാർഡ് ജേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

3 പരം രുദ്ര സൂപ്പർ കംപ്യൂട്ടറുകളും ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് സിസ്റ്റവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 05:15 pm

ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

September 26th, 05:00 pm

130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.