ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ എത്തിച്ചേരുന്നത് ഉറപ്പാക്കാന്‍ നാം പരിശ്രമിക്കണം: പ്രധാനമന്ത്രി മോദി
June 21st, 08:40 am
യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗ ആചാര്യന്മാരോടും യോഗ പ്രചാരകരോടും യോഗയുമായി ബന്ധപ്പെട്ട എല്ലാവരോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ച ലോകത്ത് യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നു : പ്രധാനമന്ത്രി മോദി
June 21st, 08:37 am
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാമാരിക്കാലത്ത് യോഗയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ശക്തിയുടെ ഒരു സ്രോതസും സാമര്‍ത്ഥ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് യോഗ ദിനം മറക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ അതിനുപകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗ നമ്മെ നിഷേധാത്മകതയിൽ നിന്ന് സർഗ്ഗാത്മകതയിലേക്ക് നയിക്കുന്നു: പ്രധാനമന്ത്രി മോദി
June 21st, 06:42 am
മഹാമാരി ഉണ്ടായിരുന്നിട്ടും, '' യോഗ ക്ഷേമത്തിന് വേണ്ടി'' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ര്ട യോഗ ദിന ആശയം ജനങ്ങളുടെ മനോവീര്യം ഉയര്‍ത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാ രാജ്യങ്ങളള്‍ക്കും സമൂഹത്തിനും വ്യക്തിക്കും അദ്ദേഹം ആരോഗ്യം ആശംസിക്കുകയും നമ്മള്‍ ഐക്യത്തോടെ പരസ്പരം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. യോഗ നമ്മുടെ ആന്തരിക ശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും എല്ലാത്തരം നിഷേധാത്മകതകളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ അഭിസംബോധന
June 21st, 06:41 am
മഹാമാരി ഉണ്ടായിരുന്നിട്ടും, '' യോഗ ക്ഷേമത്തിന് വേണ്ടി'' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ര്ട യോഗ ദിന ആശയം ജനങ്ങളുടെ മനോവീര്യം ഉയര്‍ത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാ രാജ്യങ്ങളള്‍ക്കും സമൂഹത്തിനും വ്യക്തിക്കും അദ്ദേഹം ആരോഗ്യം ആശംസിക്കുകയും നമ്മള്‍ ഐക്യത്തോടെ പരസ്പരം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.