ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2024’ല്‍ ഇന്ത്യയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ച് ഉന്നത സെമികണ്ടക്ടര്‍ സിഇഒമാര്‍

September 11th, 04:28 pm

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ‘സെമികണ്ടക്ടര്‍ ഭാവി രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് സെമികോണ്‍ ഇന്ത്യ 2024 സെപ്തംബര്‍ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍ തന്ത്രവും നയവും ത്രിദിന സമ്മേളനം പ്രദര്‍ശിപ്പിക്കുന്നു. ആഗോള മേധാവികളെയും കമ്പനികളെയും സെമികണ്ടക്ടര്‍ വ്യവസായത്തിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തില്‍ സെമികണ്ടക്ടര്‍ രം​ഗത്തെ ആഗോള ഭീമന്മാരുടെ ഉന്നത നേതൃത്വം പങ്കെടുക്കുന്നു. 250-ലധികം പ്രദര്‍ശകരും 150 പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

സെമികണ്ടക്ടർ എക്‌സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അഭിനന്ദനമറിയിച്ച് സെമികണ്ടക്ടർ സിഇഒമാർ

September 10th, 11:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെമികണ്ടക്ടർ എക്‌സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ലോക് കല്യാൺ മാർഗിലെപ്രധാനമന്ത്രിയുടെ ഏഴാം നമ്പർ വസതിയിൽ സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഈ മേഖലയ്ക്ക് നമ്മുടെ ഭൂമിയുടെ വികസന പാത എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിനെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനായി രാജ്യത്ത് നടക്കുന്ന പരിഷ്കാരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.