ജപ്പാൻ-ഇന്ത്യ ബിസിനസ് സഹകരണ സമിതി പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 05th, 07:52 pm
ജപ്പാൻ-ഇന്ത്യ ബിസിനസ് സഹകരണ സമിതി (ജെഐബിസിസി) ചെയർമാൻ തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള 17 അംഗ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഉൽപ്പാദനം, ബാങ്കിംഗ്, വ്യോമയാനം, ഫാർമ മേഖല, പ്ലാന്റ് എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ പ്രധാന മേഖലകളിലെ പ്രമുഖ ജാപ്പനീസ് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ഈ ആഴ്ച ലോകം ഇന്ത്യയെക്കുറിച്ച്
March 05th, 11:37 am
പ്രധാനപ്പെട്ട ആഭ്യന്തര മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിനൊപ്പം ആഗോള പങ്കാളികളുമായി ഇന്ത്യ ഒരു ആഴ്ച തീവ്രമായ ഇടപെടലിന് സാക്ഷ്യം വഹിക്കുന്നു. യൂറോപ്യൻ കമ്മീഷൻ നേതൃത്വം ഇന്ത്യ സന്ദർശിച്ചു, ലാറ്റിൻ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് നീങ്ങി, അന്താരാഷ്ട്ര ബിസിനസുകൾ രാജ്യത്ത് അവരുടെ സാന്നിധ്യം വിപുലീകരിച്ചു. അതേസമയം, ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, വ്യോമയാന മേഖലകൾ ദീർഘകാല സാമ്പത്തിക സ്വാധീനം ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit
February 25th, 11:10 am
PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 25th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും
February 22nd, 02:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, വൈകിട്ട് ആറിനു 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025' പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.Today, be it major nations or global platforms, the confidence in India is stronger than ever: PM at ET Summit
February 15th, 08:30 pm
PM Modi, while addressing the ET Now Global Business Summit 2025, highlighted India’s rapid economic growth and reforms. He emphasized India’s rise as a global economic leader, crediting transformative policies like the SVAMITVA Yojana and banking reforms. He stressed the importance of a positive mindset, swift justice, and ease of doing business, reaffirming India's commitment to Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET നൗ ആഗോള വ്യവസായ ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു
February 15th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ‘ET നൗ ആഗോള വ്യവസായ ഉച്ചകോടി 2025’നെ അഭിസംബോധന ചെയ്തു. കഴിഞ്ഞ തവണ ‘ET നൗ ഉച്ചകോടി’യിൽ, മൂന്നാം ഊഴത്തിൽ ഇന്ത്യ പുതിയ വേഗത്തിൽ പ്രവർത്തിക്കുമെന്നു വിനയപൂർവം പ്രസ്താവിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ഈ വേഗത ഇപ്പോൾ പ്രകടമാണെന്നും രാജ്യത്തുനിന്നു പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വികസിത ഭാരതത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കു വലിയ പിന്തുണ നൽകിയതിന് ഒഡിഷ, മഹാരാഷ്ട്ര, ഹരിയാണ, ന്യൂഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ രാജ്യത്തെ പൗരന്മാർ എങ്ങനെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു എന്നതിന്റെ അംഗീകാരമായാണ് ഇതിനെ അദ്ദേഹം വിലയിരുത്തിയത്.ഇന്ത്യ - യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ
February 14th, 04:57 am
എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപ് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും, ഞാൻ ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തെ വിലമതിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരിക്കുന്നു.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന് ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന് ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.