പ്രധാനമന്ത്രി ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു

June 24th, 09:46 pm

പ്രധാനമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയോടൊപ്പം ഇന്ന് ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു.ബയോ മെഡിക്കല്‍ ഗവേണ രംഗത്തെ ഒരു സ്വകാര്യ ഫൗണ്ടേഷനാണ് ഷാമ്പലിമോഡ് ഫൗണ്ടേഷന്‍. കാന്‍സറിന് ഏറ്റവും മുന്തിയ ചികിത്സ നല്‍കുന്നതിനോടൊപ്പം കാന്‍സര്‍ ചികിത്സാരംഗത്ത് കാലാനുസൃതമായ ഗവേഷണത്തിന് വേണ്ട സഹായവും നല്‍കുന്നുണ്ട്

ഇന്ത്യയും പോര്‍ച്ചുഗലും: ബഹിരാകാശം മുതല്‍ ആഴക്കടല്‍ വരെ സഹകരണം

June 24th, 09:18 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ പോര്‍ച്ചുഗല്‍ ബഹിരാകാശ സഖ്യം യാഥാര്‍ഥ്യമാക്കുന്നതിനും സഹകരിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടു. അസോറിസ് ദ്വീപില്‍ ദ് അറ്റ്‌ലാന്റിക് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് പോര്‍ച്ചുഗലിന് ഇന്ത്യ സാങ്കേതിക സഹായം നല്‍കുന്നതിന് ഈ കരാര്‍ ഗുണകരമായിത്തീരും.

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും സവിശേഷമായ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

June 24th, 08:52 pm

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കോസ്റ്റയും ചേര്‍ന്ന് ലിസ്ബണില്‍വെച്ച് സവിശേഷ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലായ ദ് ഇന്ത്യ-പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് (ഐ.പി.ഐ.എസ്.എച്ച്.) ഉദ്ഘാടനം ചെയ്തു.പരസ്പര സഹായകമായ സംരംഭകത്വ പങ്കാളിത്തം സാധ്യമാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേ നേതൃത്വത്തില്‍ ആരംഭിച്ചതും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും പിന്‍താങ്ങുന്നതുമാണ് ഈ സംവിധാനം

പ്രധാനമന്ത്രി മോദി പോർച്ചുഗലിൽ

June 24th, 05:13 pm

പോർച്ചുഗലിലെ ലിസ്ബനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി . അദ്ദേഹത്തിന്റെ മൂന്നു രാജ്യ പര്യടനത്തിന്റെ ആദ്യ പടിയാണ് ഇത്. ഇന്ത്യ-പോർച്ചുഗൽ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി അൻഡോനിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തും.