India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo
September 16th, 11:30 am
Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
September 16th, 11:11 am
ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.ഇന്ത്യയുടെ G20 പ്രസിഡൻസി ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ അന്തര്‍ലീന ശക്തികൾ പുറത്തെടുത്തു: പ്രധാനമന്ത്രി
August 15th, 02:24 pm
77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തെ സാധാരണ പൗരന്റെ കഴിവുകൾ ലോകത്തെ കാണിക്കാൻ ഇന്ത്യയുടെ ജി 20 പ്രസിഡൻസി എങ്ങനെ സഹായിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ സാധ്യതകളും ഇന്ത്യയുടെ സാധ്യതകളും ആത്മവിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടാൻ പോകുന്നുവെന്നത് ഉറപ്പാണെന്നും ആത്മവിശ്വാസത്തിന്റെ ഈ പുതിയ ഉയരങ്ങൾ പുതിയ സാധ്യതകളോടെ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി 20 പ്രസിഡൻസി ഇന്ത്യയുടെ സാധാരണ പൗരന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി, ഇന്ത്യയുടെ ഓരോ കോണിലും ഇത്തരത്തിലുള്ള നിരവധി ജി-20 പരിപാടികൾ സംഘടിപ്പിച്ചത് രാജ്യത്തെ സാധാരണക്കാരന്റെ കഴിവുകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി.ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 മന്ത്രിതല സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രുപം
August 02nd, 10:41 am
രൂപീകരണ ദിനത്തിൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധിനഗറിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും സംസാരിക്കുന്നു. ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ നിങ്ങൾ നേരിട്ട് കാണും. നിങ്ങൾ ഇത് പ്രചോദനാത്മകമായി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദണ്ഡി കുട്ടീർ മ്യൂസിയത്തിൽ നിന്ന് നിങ്ങൾക്ക് ഇത് അനുഭവിക്കാൻ കഴിയും, നിങ്ങൾ നഷ്ടപ്പെടുത്തരുത്. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക, നൂൽനൂൽക്കുന്ന ചക്രം, ഗംഗാബെൻ എന്ന സ്ത്രീ സമീപത്തെ ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തി എന്ന കാര്യം ഇവിടെ പരാമർശിക്കുന്നത് അനവസരത്തിൽ അല്ലെന്നു ഞാൻ കരുതുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, അന്നുമുതൽ, ഗാന്ധിജി എപ്പോഴും ഖാദി ധരിച്ചിരുന്നു, അത് സ്വാശ്രയത്വത്തിന്റെയും സുസ്ഥിരതയുടെയും പ്രതീകമായി മാറി.സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജി-20 മന്ത്രിതല സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 02nd, 10:40 am
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധി നഗറിന്റെ രൂപീകരണ ദിനത്തിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ അവർക്ക് അവസരം ലഭിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തരവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ ഒരാൾക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് വ്യക്തമാക്കി. വിശിഷ്ടാതിഥികൾക്ക് ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ദണ്ഡി കുടീര മ്യൂസിയം സന്ദർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഗംഗാബെൻ എന്ന സ്ത്രീ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അന്നുമുതൽ ഗാന്ധിജി ഖാദി ധരിക്കാൻ തുടങ്ങിയെന്നും അത് സ്വയംപര്യാപ്തതയുടെയും സുസ്ഥിരതയുടെയും പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 25th, 07:56 pm
ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ഗവണ്മെന്റ് സർവീസിൽ ചേർന്നശേഷം ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് അവരോട് ആരായുകയും ചെയ്തു. ഗ്രാമസന്ദർശനം, ഭാരതദർശനം, സായുധസേനാബന്ധം എന്നിവ ഉൾപ്പെടെ, പരിശീലനവേളയിൽ ലഭിച്ച പാഠങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കിട്ടു. ജൽ ജീവൻ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി ഗവണ്മെന്റിന്റെ നിരവധി ക്ഷേമപദ്ധതികളുടെ പരിവർത്തനപരമായ പ്രത്യാഘാതങ്ങളെക്കുക്കുറിച്ചും തങ്ങൾ അതു നേരിട്ടു കണ്ടറിഞ്ഞതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.ജി20 ഊർജമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നൽകിയ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം
July 22nd, 10:00 am
വ്യത്യസ്തമായ നമ്മുടെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഊർജപരിവർത്തനത്തിനുള്ള നമ്മുടെ വഴികൾ വ്യത്യസ്തമാണ്. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരിത വളർച്ചയിലും ഊർജ പരിവർത്തനത്തിലും ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാലാവസ്ഥാപ്രതിബദ്ധതകളിൽ ഞങ്ങൾ കരുത്തോടെ മുന്നേറുകയാണ്. കാലാവസ്ഥാപ്രവർത്തനങ്ങളിലെ നേതൃത്വം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി, ലക്ഷ്യം നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു ഞങ്ങൾ കൈവരിച്ചു. ഞങ്ങൾ ഇപ്പോൾ ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിത ശേഷി കൈവരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സൗരോർജം, പവനോർജം എന്നീ മേഖലകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രവർത്തകസമിതി പ്രതിനിധികൾ പാവഗഡ സോളാർ പാർക്കും മൊഢേര സോളാർ ഗ്രാമവും സന്ദർശിച്ചതിൽ എനിക്കു സന്തോഷമുണ്ട്. സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനുമാണ് അവർ സാക്ഷ്യംവഹിച്ചത്.ജി20 ഊർജമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 22nd, 09:48 am
ഓരോ രാജ്യത്തിനും ഊർജപരിവർത്തനത്തിൽ വ്യത്യസ്തമായ യാഥാർഥ്യവും പാതയുമുണ്ടെങ്കിലും എല്ലാ രാജ്യത്തിന്റെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയിലും ഊർജപരിവർത്തനത്തിലും ഇന്ത്യയുടെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുള്ളതുമായ രാജ്യമാണ് ഇന്ത്യയെന്നും, എന്നിട്ടും കാലാവസ്ഥാ പ്രതിബദ്ധതകളിലേക്കു ശക്തമായി രാജ്യം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു കൈവരിച്ചെന്നും ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിതശേഷി കൈവരിക്കാനാണു രാജ്യം പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരോർജത്തിന്റെയും പവനോർജത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ - പാവഗഡ സോളാർ പാർക്ക്, മൊഢേര സോളാർ ഗ്രാമം എന്നിവ സന്ദർശിച്ചതിലൂടെ സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനും സാക്ഷ്യം വഹിക്കാൻ പ്രവർത്തകസമിതി പ്രതിനിധികൾക്ക് അവസരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ( CoP28) നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
July 15th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 15 ന് അബുദാബിയിൽ വെച്ച് ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (CoP28-ന്റെ ) നിയുക്ത പ്രസിഡന്റും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറുമായി കൂടിക്കാഴ്ച നടത്തി.യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 23rd, 07:17 am
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് എല്ലായ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് സവിശേഷമായ ഭാഗ്യമാണ്. ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ സെനറ്റര്‍മാരില്‍ പകുതിയോളം പേരും 2016-ല്‍ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെന്ന നിലയില്‍ നിങ്ങളുടെ സ്‌നേഹോഷ്മളത എനിക്ക് അനുഭവപ്പെടുന്നു. പുതിയൊരു സൗഹൃദത്തിന്റെ ആവേശമാണ് പുതിയ വിഭാഗത്തിലുള്‍പ്പെടുന്ന മറുപകുതിയില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. 2016-ല്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ കണ്ടുമുട്ടിയ സെനറ്റര്‍ ഹാരി റീഡ്, സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍, സെനറ്റര്‍ ഓറിന്‍ ഹാച്ച്, ഏലിയ കമ്മിങ്സ്, ആല്‍സി ഹേസ്റ്റിങ്സ് എന്നിവര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 23rd, 07:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 22 ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ മുഖ്യ നേതാവ് ചാൾസ് ഷുമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, എന്നിവരുടെ ക്ഷണപ്രകാരമായിരുന്നു അഭിസംബോധന.മൈസൂരിൽ പ്രോജക്ട് ടൈഗർ അൻപതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 09th, 01:00 pm
തുടക്കത്തിൽ, ഞാൻ ഒരു മണിക്കൂർ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാവിലെ ആറുമണിക്ക് ഞാൻ പുറപ്പെട്ടു; കൃത്യസമയത്ത് കാടുകൾ സന്ദർശിച്ച് മടങ്ങാം എന്ന് കരുതി. നിങ്ങളെ എല്ലാവരെയും കാത്തിരുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കടുവകളുടെ പുതിയ എണ്ണത്തിന്റെ വീക്ഷണത്തിൽ ഇത് അഭിമാന നിമിഷമാണ്; ഈ കുടുംബം വികസിക്കുന്നു. കടുവയ്ക്ക് കൈയടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 09th, 12:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.ന്യൂഡൽഹിയിൽ ആഗോള ചെറുധാന്യ സമ്മേളനത്തിന്റെ (ശ്രീ അന്ന) ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 02:43 pm
ഇന്നത്തെ സമ്മേളനത്തിൽ സന്നിഹിതരായ എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ നരേന്ദ്ര തോമർ ജി, മൻസുഖ് മാണ്ഡവ്യ ജി, ശ്രീ പിയൂഷ് ഗോയൽ ജി, ശ്രീ കൈലാഷ് ചൗധരി ജി; ഗയാന, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സുഡാൻ, സുരിനാം, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാർ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷി, പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിദഗ്ധരും; രാജ്യത്തെ സ്റ്റാർട്ടപ്പ് ലോകത്ത് നിന്നുള്ള വിവിധ എഫ്പിഒകളും യുവ സുഹൃത്തുക്കളും; രാജ്യത്തിന്റെ മുക്കിലും മൂലയിലും ലക്ഷക്കണക്കിന് കർഷകർ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 18th, 11:15 am
ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും.ന്യൂഡൽഹിയിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
പരിപാടിയിൽ പങ്കെടുക്കുന്ന ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, സർവദേശിക് ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ ജി, ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ ധരംപാൽ ആര്യ ജി, ശ്രീ വിനയ് ആര്യ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഷൻ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അർജുൻ റാം മേഘ്‌വാൾ ജി, എല്ലാ പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ !മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 12th, 10:55 am
മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉപസംഹാര പരാമര്‍ശങ്ങള്‍
January 13th, 06:37 pm
നിങ്ങളുടെ പ്രചോദനാത്മക വാക്കുകള്‍ക്ക് നന്ദി! ഇത് ശരിക്കും വീക്ഷണങ്ങളുടെയും ആശയങ്ങളുടെയും ഉപയോഗപ്രദമായ ഒരു കൈമാറ്റമായിരുന്നു. ഗ്ലോബല്‍ സൗത്തിന്റെ പൊതു അഭിലാഷങ്ങളെയാണ് അത് പ്രതിഫലിപ്പിച്ചത്.ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ലോഗോ, പ്രമേയം , വെബ്സൈറ്റ് എന്നിവയുടെ അനാച്ഛാദനം
November 08th, 07:15 pm
ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും, പ്രമേയവും , വെബ്‌സൈറ്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.India is a rapidly developing economy and continuously strengthening its ecology: PM Modi
September 23rd, 04:26 pm
PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.