ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
February 29th, 09:35 pm
ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജൈവവൈവിദ്ധ്യത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഈ ഗണ്യമായ വര്‍ദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.മൈസൂരിൽ പ്രോജക്ട് ടൈഗർ അൻപതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 09th, 01:00 pm
തുടക്കത്തിൽ, ഞാൻ ഒരു മണിക്കൂർ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാവിലെ ആറുമണിക്ക് ഞാൻ പുറപ്പെട്ടു; കൃത്യസമയത്ത് കാടുകൾ സന്ദർശിച്ച് മടങ്ങാം എന്ന് കരുതി. നിങ്ങളെ എല്ലാവരെയും കാത്തിരുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കടുവകളുടെ പുതിയ എണ്ണത്തിന്റെ വീക്ഷണത്തിൽ ഇത് അഭിമാന നിമിഷമാണ്; ഈ കുടുംബം വികസിക്കുന്നു. കടുവയ്ക്ക് കൈയടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 09th, 12:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
December 27th, 11:30 am
സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.പുള്ളിപ്പുലികളുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
December 22nd, 11:53 am
ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിക്കുകയും മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.