പ്രധാനമന്ത്രി എ ഇ എം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു

September 05th, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലോറന്‍സ് വോംഗുമൊത്ത് അര്‍ദ്ധചാലക, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ സിംഗപ്പൂര്‍ കമ്പനിയായ എ ഇ എം സന്ദര്‍ശിച്ചു. ആഗോള അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ AEMന്റെ പങ്ക്, അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് അവരോട് വിശദീകരിച്ചു. സിംഗപ്പൂരിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കി. മേഖലയിലെ മറ്റ് നിരവധി സിംഗപ്പൂര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2024 സെപ്റ്റംബര്‍ 11, 13 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന SEMICON INDIA എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെ അര്‍ദ്ധചാലക കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 05th, 10:22 am

ഇരു നേതാക്കളും ചർച്ചയിൽ ഇന്ത്യ-സിങ്കപ്പൂർ ഉഭയകക്ഷി ബന്ധത്തിൻ്റെ പുരോഗതി അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളുടെ പരപ്പും ആഴവും, സാധ്യതകളും കണക്കിലെടുത്ത്, സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ബന്ധം ഉയർത്താൻ ഇരുവരും തീരുമാനിച്ചു. ഇത് ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിക്ക് വലിയ ഉത്തേജനം നൽകും. സാമ്പത്തിക ബന്ധങ്ങളിലെ ശക്തമായ പുരോഗതി വിലയിരുത്തിയ നേതാക്കൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ പ്രവാഹങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 160 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപമുള്ള സിംഗപ്പൂർ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ദ്രുതവും സുസ്ഥിരവുമായ വളർച്ച സിംഗപ്പൂർ സ്ഥാപനങ്ങൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സുരക്ഷ, മാരിടൈം ഡൊമെയ്ൻ അവബോധം, വിദ്യാഭ്യാസം, AI, ഫിൻടെക്, പുതിയ സാങ്കേതിക മേഖലകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിജ്ഞാന പങ്കാളിത്തം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണവും അവർ അവലോകനം ചെയ്തു. സാമ്പത്തികവും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഹരിത ഇടനാഴി പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

September 05th, 09:00 am

താങ്കൾ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നമ്മുടെ ആദ്യ കൂടിക്കാഴ്ചയാണിത്. നിങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. 4ജിയുടെ നേതൃത്വത്തിൽ സിംഗപ്പൂർ കൂടുതൽ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

PM Modi arrives in Singapore

September 04th, 02:00 pm

PM Modi arrived in Singapore. He will hold talks with President Tharman Shanmugaratnam, Prime Minister Lawrence Wong, Senior Minister Lee Hsien Loong and Emeritus Senior Minister Goh Chok Tong.

സഹസ്രാബ്ദങ്ങളായി പരിണമിച്ച താളങ്ങളിലൂടെ പ്രതിധ്വനിക്കുന്ന വൈവിധ്യത്തിന്റെ ഒരു സിംഫണിയാണ് ഇന്ത്യയുടെ സംഗീത ചരിത്രം: പ്രധാനമന്ത്രി

November 14th, 09:43 am

സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രിയുടെ സിത്താറിനോടുള്ള അഭിനിവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു