ജന്മവാർഷികത്തിൽ ലതാ മങ്കേഷ്‌കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു

September 28th, 09:42 am

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 06th, 02:38 pm

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!

പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

February 06th, 02:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസ‌‌ിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.

ശ്രീരാമ രക്ഷയില്‍ നിന്നുള്ള ലതാ മങ്കേഷ്‌കര്‍ ആലപിച്ച ശ്ലോകം പങ്കുവെച്ച് പ്രധാനമന്ത്രി

January 17th, 08:10 am

ലതാ മങ്കേഷ്‌കര്‍ പാടിയ 'മാതാ രാമോ മാത്പിതാ രാമചന്ദ്ര' എന്ന തലക്കെട്ടിലുള്ള ശ്രീരാമ രക്ഷയില്‍ നിന്നെടുത്ത ശ്ലോകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

അയോധ്യയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, സമര്‍പ്പണ, തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 30th, 02:15 pm

അയോധ്യയിലുള്ള എല്ലാവര്‍ക്കും ആശംസകള്‍! ജനുവരി 22ന് നടക്കാനിരിക്കുന്ന ചരിത്ര നിമിഷത്തിനായി ഇന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്്. അതുകൊണ്ട് തന്നെ അയോധ്യ നിവാസികള്‍ക്കിടയിലെ ആവേശവും സന്തോഷവും തികച്ചും സ്വാഭാവികമാണ്. ഞാന്‍ ഭാരതത്തിന്റെ മണ്ണിന്റെയും ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ ഞാനും ആവേശഭരിതനാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശം, ഈ സന്തോഷം, അല്‍പ്പം മുമ്പ് അയോധ്യയിലെ തെരുവുകളില്‍ ദൃശ്യമായിരുന്നു. അയോധ്യ നഗരം മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതുപോലെ തോന്നി. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും നിങ്ങള്‍ എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നോടൊപ്പം പറയുക -

പ്രധാനമന്ത്രി 15,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 30th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ലതാ മങ്കേഷ്‌കറെ അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

September 28th, 12:56 pm

''ലതാ ദീദിയെ അവരുടെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഇന്ത്യന്‍ സംഗീതത്തില്‍ പതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന അവരുടെ സംഭവാനകള്‍ ശാശ്വതമായ പ്രഭാവം സൃഷ്ടിക്കുന്നവയാണ്. അവരുടെ ഭാവതരളമായ ആലാപനങ്ങള്‍ ആഴത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തുന്നതും ഏക്കാലവും നമ്മുടെ സംസ്‌കാരത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും'' എക്‌സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു

‘മൻ കി ബാത്ത്’ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി

February 26th, 11:00 am

സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.

PM acknowledges thank you tweet from Hridaynath Mangeshkar

September 29th, 09:40 pm

The Prime Minister, Shri Narendra Modi has acknowledged a thank you tweet from Hridaynath Mangeshkar, the younger brother of Late Lata Mangeshkar upon the inauguration of the Lata Mangeshkar Chowk in Ayodhya. The Prime Minister remarked that Lata Didi was an ardent devotee of Bhagwan Shri Ram and it is only fitting that the sacred city of Ayodhya has a Chowk in her name.

പ്രധാനമന്ത്രി ലതാ മങ്കേഷ്‌കറുമായുള്ള ഓർമ്മകൾ പങ്കുവെച്ചു

September 28th, 08:45 pm

ലതാ മങ്കേഷ്‌കറുമായുള്ള ആശയവിനിമയത്തിന്റെ ഓർമ്മകളും നിമിഷങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

Lata Didi overwhelmed the whole world with her divine voice: PM Modi

September 28th, 12:53 pm

PM Modi addressed the inaugural ceremony of Lata Mangeshkar Chowk in Ayodhya via video message. Remembering the time when he received a call from Lata Didi after Bhoomi Pujan for the Ram Temple in Ayodhya, PM Modi said that Lata Didi expressed great happiness as the construction was finally underway.

അയോധ്യയിലെ ലത മങ്കേഷ്കർ ചത്വരത്തിന്റെ സമർപ്പണവേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

September 28th, 12:52 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അയോധ്യയിൽ ലത മങ്കേഷ്കർ ചത്വരം സമർപ്പണച്ചടങ്ങിനെ അഭിസംബോധനചെയ്തു. സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ഓരോ ഇന്ത്യക്കാരനും ആദരവോടെയും സ്നേഹത്തോടെയും കാണുന്ന ലതാ ദീദിയുടെ ജന്മദിനം പ്രധാനമന്ത്രി ആചരിച്ചു. ചന്ദ്രഘണ്ട മാതാവിനെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന്റെ മൂന്നാം ദിവസവും അദ്ദേഹം ആചരിച്ചു. ആരായുന്നവർ കഠിനമായ സാധനയിലൂടെ കടന്നുപോകുമ്പോൾ, ചന്ദ്രഘണ്ട മാതാവിന്റെ കൃപയാൽ അവന്/അവൾക്ക് ദിവ്യസ്വരങ്ങൾ അനുഭവിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തെ മുഴുവൻ തന്റെ ദിവ്യമായ ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയ സരസ്വതിമാതാവിനെ പിന്തുടരുന്നവരിൽ ഒരാളായിരുന്നു ലതാജി. ലതാജി സാധകം ചെയ്തു;

ലതാ മങ്കേഷ്‌കറെ അവരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

September 28th, 08:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തിൽ അവരെ അനുസ്മരിച്ചു.

മുംബൈയിൽ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 24th, 05:01 pm

ഈ പവിത്രമായ ചടങ്ങിൽ നമ്മോടൊപ്പമുള്ള മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, മഹാരാഷ്ട്ര സർക്കാരിലെ മന്ത്രി ശ്രീ സുഭാഷ് ദേശായി ജി, ബഹുമാനപ്പെട്ട ഉഷാ ജി, ആശാ ജി, ആദിനാഥ് മങ്കേഷ്‌കർ ജി, മാസ്റ്റർ ദീനനാഥ് സ്മൃതി പ്രതിഷ്ഠാനിലെ അംഗങ്ങളേ , സംഗീതത്തിന്റെയും കലയുടെയും ലോകത്തെ പ്രമുഖരായ എല്ലാ സഹപ്രവർത്തകരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ , മഹതികളേ !

ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് ഏറ്റുവാങ്ങി

April 24th, 05:00 pm

മുംബൈയില്‍ ഇന്ന് നടന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്ക് പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം എല്ലാ വര്‍ഷവും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള മാതൃകാപരമായ സംഭാവനകള്‍ക്ക് നല്‍കുന്ന ഒരു വ്യക്തിക്ക് നല്‍കും. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, മങ്കേഷ്‌കര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 24-ന് പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

April 23rd, 11:23 am

ദേശീയ പഞ്ചായത്തീ രാജ് ദിനാലോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11:30 ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമൃത് സരോവര്‍ മുന്‍കൈയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. അതിനുശേഷം, വൈകുന്നേരം 5 മണിക്ക്, മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ആദ്യ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.

നാം അഭിമാനത്തോടെ മാതൃഭാഷയിൽ സംസാരിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

February 27th, 11:30 am

മന്‍ കി ബാത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം. ഇന്ത്യയുടെ വിജയത്തെ കുറിച്ചുള്ള പരാമര്‍ശത്തോടെ ഇന്നത്തെ മന്‍ കി ബാത്ത് ആരംഭിക്കുന്നു. ഈ മാസം ആദ്യം, ഇറ്റലിയില്‍ നിന്ന് വിലപ്പെട്ട ഒരു പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചു. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അവലോകിതേശ്വര പദ്മപാണിയുടെ വിഗ്രഹം. ബീഹാറിലെ ഗയാജിയുടെ ദേവീസ്ഥാനമായ കുന്ദല്‍പൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിഗ്രഹം മോഷണം പോയതാണ്. എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഈ വിഗ്രഹം ഇന്ത്യക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. അതുപോലെ, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് ആഞ്ജനേയ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഹനുമാന്റെ ഈ വിഗ്രഹത്തിനും 600-700 വര്‍ഷം പഴക്കമുണ്ടായിരുന്നു. ഈ മാസം ആദ്യം, നമുക്ക് ഇത് ഓസ്ട്രേലിയയില്‍ നിന്ന് ലഭിച്ചു. അങ്ങനെ ഞങ്ങളുടെ ദൗത്യം വിജയിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയിലെ പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ

February 07th, 05:33 pm

രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാനാണ് ഞാന്‍ ഇവി നില്‍ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, വികസനം കാംക്ഷിക്കുന്ന ഇന്ത്യ എന്നിവയ്ക്കുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ച് ആദരണീയനായ രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദമായി തന്നെ സംസാരിച്ചു. ഈ സുപ്രധാന അഭിസംബോധനയില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞ എല്ലാ അംഗങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുമേലുള്ള നന്ദിപ്രമേയത്തിനു മറുപടിനല്‍കി പ്രധാനമന്ത്രി

February 07th, 05:32 pm

രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയില്‍ മറുപടി നല്‍കി. പ്രസംഗം ആരംഭിക്കുന്നതിനുമുമ്പു ലത മങ്കേഷ്‌കറിനു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. ''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''- അദ്ദേഹം പറഞ്ഞു.

A Special Bond

February 06th, 01:39 pm

Lata didi has left for the heavenly abode. This ends the marvellous and melodious era in the Indian Movie Industry. Her soulful voice reverberated across the nation and won million hearts in the country. Called as the “Swar Kokila” by her fans, Lata Didi shared a special intangible bond with them. Not only with her fans, Lata Didi had immense affection for PM Modi.