​ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 31st, 02:38 pm

ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേഖലകളിൽ, ജനകീയമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ശ്രമങ്ങളു​ടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024

November 24th, 08:48 pm

PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു

November 24th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രധാനമന്ത്രി പരം പൂജ്യ ബഭുൽഗാവോങ്കർ മഹാരാജുമായി കൂടിക്കാഴ്ച നടത്തി

November 14th, 06:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പരം പൂജ്യ ബഭുൽഗാവോങ്കർ മഹാരാജുമായി കൂടിക്കാഴ്ച നടത്തി.

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

October 03rd, 09:38 pm

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ ന‌ിലകൊള്ളുന്നത്.

ഇന്ത്യ-മൗറീഷ്യസ്: പദ്ധതികളുടെ വെർച്വൽ സമാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

February 29th, 01:15 pm

കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി ജഗ്നോത്തും ഞാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജസ്വലവും ശക്തവും അതുല്യവുമായ പങ്കാളിത്തത്തിന്റെ തെളിവാണിത്. അയൽപക്കത്തുള്ളവർ ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെ പ്രധാന പങ്കാളിയാണു മൗറീഷ്യസ്. “സാഗർ” എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനു കീഴിലുള്ള പ്രത്യേക പങ്കാളിയാണു മൗറീഷ്യസ്. ഗ്ലോബൽ സൗത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കു പൊതുവായ മുൻഗണനകളുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞങ്ങളുടെ ബന്ധങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. പരസ്പരസഹകരണത്തിൽ ഞങ്ങൾ പുതിയ ഉയരങ്ങൾ കൈവരിച്ചു. സാംസ്കാരികവും ചരിത്രപരമായ ബന്ധങ്ങൾക്കു പുതിയ രൂപം നൽകി. നമ്മുടെ ജനങ്ങൾ ഭാഷയുടെയും സംസ്കാരത്തിന്റെയും സുവർണതന്തുക്കളാൽ ഇതിനകം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പു യുപിഐ, റുപേ കാർഡ് തുടങ്ങിയ ശ്രമങ്ങളിലൂടെ ഞങ്ങൾ ആധുനിക ഡിജിറ്റൽ സമ്പർക്കസൗകര്യമൊരുക്കി.

മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു

February 29th, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്‌നൗത്തും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കൊപ്പം പുതിയ എയര്‍സ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുദൃഢവും ദശാബ്ദങ്ങള്‍ പഴക്കമുള്ളതുമായ വികസന പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ്, കൂടാതെ മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യം നിറവേറ്റുകയും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2024 ഫെബ്രുവരി 12 ന് രണ്ട് നേതാക്കളും മൗറീഷ്യസില്‍ യുപിഐ, റുപേ കാര്‍ഡ് സേവനങ്ങള്‍ അടുത്തിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രാധാന്യമര്‍ഹിക്കുന്നത്.

മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി

February 25th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 25th, 04:31 pm

എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 'സമാഹരിച്ച കൃതികള്‍' പ്രകാശനം ചെയ്തു

December 25th, 04:30 pm

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.

Sanskrit is not only the language of traditions, it is also the language of our progress and identity: PM Modi

October 27th, 03:55 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Ramanandacharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Ramanandacharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

PM addresses programme at Tulsi Peeth in Chitrakoot, Madhya Pradesh

October 27th, 03:53 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Rambhadracharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Rambhadracharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

ഗവൺമെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായവർക്കുള്ള 51000-ത്തിലധികം നിയമന കത്തുകളുടെ വിതരണത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 28th, 11:20 am

ഈ 'ആസാദി കാ അമൃത്‌കാല'ത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും കോടിക്കണക്കിന് രാജ്യക്കാരുടെ സംരക്ഷകരുമായി മാറിയതിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയും ചെയ്യും എന്നതിനാലാണ് ഞാൻ നിങ്ങളെ 'അമൃത് രക്ഷകർ' എന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് ഒരു തരത്തിൽ നിങ്ങൾ ജനങ്ങളുടെ സംരക്ഷകരും 'അമൃത്കാല'ത്തിന്റെ 'അമൃത് രക്ഷകരും'.

തൊഴിൽ മേളയ്ക്ക് കീഴിൽ 51,000-ലധികം നിയമനപത്രങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു

August 28th, 10:43 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പുതുതായി നിയമിതരായ 51,000-ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് തൊഴി‌ൽ മേള നടന്നത്. ഈ തൊഴിൽ മേള പരിപാടിയിലൂടെ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് (സിഎപിഎഫ്) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്നവർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി), നോൺ-ജനറൽ ഡ്യൂട്ടി കേഡർ തസ്തികകളിൽ പ്രവേശിക്കും.

PM Modi interacts with the Indian community in Paris

July 13th, 11:05 pm

PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.

ജി-20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 22nd, 11:00 am

ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ നിങ്ങളേവർക്കും എന്റെ സ്വാഗതം. വിദ്യാഭ്യാസം നമ്മുടെ നാഗരികതയുടെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്. വിദ്യാഭ്യാസ മന്ത്രിമാർ എന്ന നിലയിൽ, ഏവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായുള്ള നമ്മുടെ ശ്രമങ്ങളിൽ മനുഷ്യരാശിയെ നയിക്കുന്ന ഷെർപ്പമാരാണ് നിങ്ങൾ. ഇന്ത്യയുടെ ഗ്രന്ഥങ്ങളിൽ, സന്തോഷം പകരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രധാനമാണെന്നു വർണിച്ചിട്ടുണ്ട്. 'വിദ്യാ ദദാതി വിനയം വിനയദ് യാതി പാത്രതാം । പാത്രത്വാത് ധനമാപ്നോതി ധനാദ്ധർമം തതഃ സുഖം॥' “യഥാർഥ അറിവ് വിനയമേകുന്നു. വിനയത്തിൽ നിന്നാണു മൂല്യമുണ്ടാകുന്നത്. മൂല്യത്തിൽനിന്ന് സമ്പത്തു ലഭിക്കും. സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു. അതു സന്തോഷമേകുകയും ചെയ്യുന്നു”. അതിനാലാണ് ഇന്ത്യയിൽ ഞങ്ങൾ സമഗ്രവും വ്യാപകവുമായ യാത്ര ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, ഇത് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അതിനായി ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ അല്ലെങ്കിൽ ''നിപുൺ ഭാരത്'' സംരംഭത്തിനു ഞങ്ങൾ തുടക്കംകുറിച്ചു. നിങ്ങളുടെ സംഘവും ''അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും'' മുൻഗണനയായി തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2030-ഓടെ സമയബന്ധിതമായി അതിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.

ജി20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 22nd, 10:36 am

പുണെയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഖില ഭാരതീയ ശിക്ഷാ സംഘ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 12th, 10:31 am

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഒരു അധ്യാപകനായി സ്വയം പരിചയപ്പെടുത്തുന്ന ആളുമാ പര്‍ഷോത്തം രുപാല ജി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച സി.ആര്‍. പാട്ടീല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘത്തിലെ മുഴുവന്‍ അംഗങ്ങളേ, രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആദരണീയരായ അധ്യാപകരെ, മഹതികളേ, മാന്യരേ!

ഗുജറാത്തിലെ ഗാന്ധിനഗറിൽ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

May 12th, 10:30 am

അഖിലേന്ത്യ പ്രൈമറി ടീച്ചർ ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം നാടാണ് കണ്ടു. 'വിദ്യാഭ്യാസത്തെ മാറ്റുന്നതിന്റെ ഹൃദയഭാഗത്ത് അധ്യാപകർ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.