വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ നാ​മേവരും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 10th, 10:58 pm

ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിൽ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “വയനാട്ടിലെ ഉരുൾപൊട്ടൽ നമ്മെയെല്ലാം സങ്കടപ്പെടുത്തി. ദുരന്തം സംഭവിച്ചതുമുതൽ, ഞാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്രഗവണ്മെന്റ് എല്ലാ വിഭവങ്ങളും സമാഹരിച്ചിട്ടുണ്ട്. ഇന്നു ഞാൻ അവിടെപ്പോയി സ്ഥിതിഗതികൾ വിലയിരുത്തി. ഞാൻ വ്യോമനിരീക്ഷണവും നടത്തി”: എക്സ് പോസ്റ്റുകളിലൊന്നിൽ പ്രധാനമന്ത്രി കുറിച്ചു.

കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

August 10th, 07:40 pm

ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു

August 10th, 07:36 pm

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.

PM expresses grief over loss of lives due to a landslide in Rajamalai, Idukki; announces ex-gratia for the victims

August 07th, 10:11 pm

The Prime Minister Shri Narendra Modi expressed grief over loss of lives due to a landslide in Rajamalai, Idukki. In a tweet, Prime Minister said, “Pained by the loss of lives due to a landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families.

"ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു "

June 13th, 11:19 pm

ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ബംഗ്ലാദേശിനോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ച അദ്ദേഹം ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും നടത്തുന്നതിനു സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങളോട് പ്രധാനമന്ത്രി അനുശോചനമറിയിച്ചു.

May 27th, 12:59 pm

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങളോട് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ശ്രീലങ്കയിൽ ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിൽ ഇന്ത്യ അനുശോചിക്കുന്നു. നമ്മുടെ ശ്രീലങ്കൻ സഹോദരീസഹോദരന്മാരോടൊപ്പം അത്യാവശ്യഘട്ടങ്ങളിൽ ഞങ്ങൾ നിൽക്കുന്നു. ദുരിതാശ്വാസസാമഗ്രികളുമായി നമ്മുടെ കപ്പലുകൾ അയച്ചിട്ടുണ്ട്. ആദ്യ കപ്പൽ കൊളംബോയിൽ നാളെ രാവിലെ എത്തും. രണ്ടാത്തേത് ഞായറാഴ്ചയും. കൂടുതൽ സഹായങ്ങൾക്കായി പ്രവർത്തിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM condoles the loss of lives due to the landslides in Darjeeling district; announces compensation of Rs. 2 lakh from the PMNRF, to the families of the deceased

July 01st, 03:30 pm