പ്രധാനമന്ത്രി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും
October 19th, 05:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 4.15 ന് അദ്ദേഹം വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് മന്ത്രിസഭയുടെ അംഗീകാരം
June 19th, 09:22 pm
വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, പുതിയ ടെര്‍മിനല്‍ കെട്ടിടം, ഏപ്രേണ്‍ എക്സ്റ്റന്‍ഷന്‍, റണ്‍വേ എക്സ്റ്റന്‍ഷന്‍, സമാന്തര ടാക്‌സി ട്രാക്ക് എന്നിവയുടെ നിര്‍മാണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട് വികസനത്തിനായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.