മെഡിക്കൽ കോഴ്സുകളിൽ ഒബിസിക്കാർക്കും സാമ്പത്തികമായി ദുർബലരായവർക്കും സംവരണം നൽകാനുള്ള ഗവണ്മെന്റ് തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
July 29th, 05:17 pm
നടപ്പ് അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ഒ.ബി.സികാർക്ക് 27 ശതമാനവും സാമ്പത്തികമായി ദുർബല വിഭാഗത്തിന് 10 ശതമാനവും സംവരണവും നൽകാനുള്ള ഗവണ്മെന്റിന്റെ സുപ്രധാന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.മെഡിക്കൽ വിദ്യാഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ് എടുത്ത നിർണായക തീരുമാനം
July 29th, 03:38 pm
അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എംബിബിഎസ് / എംഡി / എംഎസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ കീഴിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.