അഞ്ച് പുതിയ ജില്ലകളുടെ സൃഷ്ടിക്ക് ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 26th, 12:54 pm

അഞ്ച് പുതിയ ജില്ലകളുടെ സൃഷ്ടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ചു. പുതിയ ജില്ലകളായ സാംസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌ഥാങ് എന്നിവയ്ക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും സേവനങ്ങളും അവസരങ്ങളും ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 19th, 05:48 pm

ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി. ഡി. മിശ്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

അനുച്‌ഛേദം 370, 35(എ) റദ്ദാക്കിയതിന്റെ അഞ്ചാം വര്‍ഷികം പ്രധാനമന്ത്രി അനുസ്മരിച്ചു

August 05th, 03:27 pm

അനുച്‌ഛേദം 370, 35(എ) എന്നിവ റദ്ദാക്കാനുള്ള പാര്‍ലമെന്റിന്റെ 5 വര്‍ഷം മുമ്പുള്ള തീരുമാനത്തെ ഇന്ന് അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജമ്മു കശ്മീരിലും ലഡാക്കിലും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ട നിര്‍ണ്ണായകനിമിഷമായിരുന്നു ഇതെന്നും വിശേഷിപ്പിച്ചു.

“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി

July 26th, 09:30 am

ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു

July 26th, 09:20 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.

25-ാം കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൂലൈ 26നു കാർഗിൽ സന്ദർശിക്കും

July 25th, 10:28 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, 2024 ജൂലൈ 26നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും.

ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി ചരിത്രപരം: പ്രധാനമന്ത്രി

December 11th, 12:48 pm

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിധി ചരിത്രപരമാണെന്നും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ വിധി ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

ലഡാക്കിലെ 13 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ പദ്ധതിക്കായുള്ള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ (ജി ഇ സി) രണ്ടാം ഘട്ടം - അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിന് (ഐഎസ്ടിഎസ്) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 18th, 03:27 pm

ലഡാക്കിലെ 13 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ (ജിഇസി) രണ്ടാം ഘട്ടം - അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ സിസ്റ്റം (ഐഎസ്ടിഎസ്) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നല്‍കി.

ലഡാക്കിലെ കൊത്തുപണിക്കു ജിഐ ടാഗ് ലഭിച്ചതിൽ പ്രധാനമന്ത്രി ആഹ്ളാദം പ്രകടിപ്പിച്ചു

April 05th, 10:57 am

ലഡാക്കിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണർ, ബ്രിഗേഡിയർ ബി.ഡി. മിശ്ര (റിട്ട.) പ്രധാനമന്ത്രിയെ സന്ദർശിച്ചു

March 13th, 06:13 pm

ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ ബി.ഡി. മിശ്ര (റിട്ട.) ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ലഡാക്കിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള ഒരു ശ്രമവും ഞങ്ങൾ ഒഴിവാക്കില്ല: പ്രധാനമന്ത്രി

February 19th, 10:10 am

ലഡാക്കിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ലഡാക്കിൽ നിന്നുള്ള ലോക്‌സഭാ അംഗം ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥാ കണക്റ്റിവിറ്റിയും നൽകുന്നതിനായി 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ഷിൻകുൻ ലാ തുരങ്കത്തിന്റെ നിർമ്മാണത്തിന് 1681.51 കോടി രൂപ അനുവദിച്ചതിൽ ലഡാക്കിന്റെ സന്തോഷം എംപി അറിയിച്ചു.

റോസ്ഗാർ മേളയുടെ കീഴിൽ പുതുതായി നിയമിതരായ 71,000 ത്തോളം പേർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 22nd, 10:31 am

നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.

തൊഴിൽമേളയിലൂടെ പുതുതായി ജോലി ല‌ഭ‌ിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു

November 22nd, 10:30 am

തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.

ശുചിത്വ ഇന്ത്യയോടുള്ള അഭിനിവേശത്തിനും കാഴ്ചപ്പാടിനും ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

October 03rd, 10:33 pm

ശുചിത്വ ഇന്ത്യയോടുള്ള അവരുടെ അഭിനിവേശത്തിനും കാഴ്ചപ്പാടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഷിംലയിലെ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 31st, 11:01 am

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ജി, ജനകീയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ജയ് റാം താക്കൂര്‍ ജി, ബിജെപി സംസ്ഥാന അധ്യക്ഷനും ഞങ്ങളുടെ ദീര്‍ഘാകാലത്തെ സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ ജനപ്രതിനിധികളേ, ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ഈ ദേവഭൂമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ട് എന്നതിലും വലിയ അനുഗ്രഹം മറ്റെന്താണ്. ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയും ആളുകള്‍ വന്നതിന് ഞാന്‍ വളരെ നന്ദി പറയുന്നു.

PM addresses ‘Garib Kalyan Sammelan’ in Shimla

May 31st, 11:00 am

Prime Minister Narendra Modi addressed ‘Garib Kalyan Sammelan’ in Shimla, Himachal Pradesh. The Prime Minister said that the welfare schemes, good governance, and welfare of the poor (Seva Sushasan aur Gareeb Kalyan) have changed the meaning of government for the people. Now the government is working for the people, he added.

PM condoles death of Indian army personnel in bus accident in Ladakh

May 27th, 07:34 pm

The Prime Minister, Shri Narendra Modi has expressed deep grief over the death of Indian army personnel in a bus accident in Ladakh.

പഞ്ചായത്തീരാജ് ദിവസത്തില്‍ പ്രധാനമന്ത്രി ഗ്രാമസഭകളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം

April 24th, 11:31 am

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗ് ജി, ഈ മണ്ണിന്റെ മകനും എന്റെ സഹപ്രവര്‍ത്തകനുമായ ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ ശ്രീ ജുഗല്‍ കിഷോര്‍ ജി, ജമ്മു-കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം നിന്നുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികളെ, സഹോദരങ്ങളെ!

പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് രാജ് ദിനാഘാഷത്തില്‍ പങ്കെടുത്തു

April 24th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നടന്ന ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്തു. സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്തത്. 20,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി അമൃത് സരോവര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ഡോ. ജിതേന്ദ്ര സിംഗ്, കപില്‍ മൊറേശ്വര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.