ലച്ചിത് ദിനത്തിൽ ലച്ചിത് ബോർഫുകന്റെ ധീരതയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 24th, 05:35 pm

ലച്ചിത് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത് ബർഫുകന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ലച്ചിത് ദിനത്തിൽ ലച്ചിത് ബോർഫുകന്റെ ധീരതയെ നാം അനുസ്മരിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. സരാഘട്ട് യുദ്ധത്തിന് അദ്ദേഹം നൽകിയ അസാധാരണമായ നേതൃത്വം കടമകളോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. നമ്മുടെ ചരിത്രത്തെ രൂപപ്പെടുത്തിയിട്ടുള്ള വീര്യത്തിന്റെയും തന്ത്രപരമായ ബുദ്ധിശക്തിയുടെയും കാലാതീതമായ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ പൈതൃകം.

ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 25th, 11:00 am

അസം ഗവർണർ ശ്രീ ജഗദീഷ് മുഖി ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെയും മന്ത്രിസഭയിലെയും എന്റെ സഹപ്രവർത്തകൻ, ശ്രീ സർബാനന്ദ സോനോവാൾ ജി, നിയമസഭാ സ്പീക്കർ ശ്രീ ബിശ്വജിത് ജി, റിട്ടയേർഡ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, തപൻ കുമാർ ഗൊഗോയ് ജി, അസം ഗവൺമെന്റ് മന്ത്രി പിജൂഷ് ഹസാരിക ജി, പാർലമെന്റ് അംഗങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള അസമീസ് സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുത്തു.

ലചി‌ത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

November 25th, 10:53 am

ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുന‌ിന്ന ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ‘ലചിത് ബർഫുകൻ - മുഗളരെ തടഞ്ഞ അസമിന്റെ വീരനായകൻ’ എന്ന പുസ്തകവും പ്രധാനമന്ത്രി പ്രകാശനംചെയ്തു.

ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

November 24th, 11:51 am

ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 നവംബർ 25 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ അഭിസംബോധന ചെയ്യും.