ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന
December 22nd, 07:46 pm
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 22nd, 06:38 pm
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, സാംസ്‌കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കുടുതല്‍ ശക്തമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. മറ്റുള്ളവയ്‌ക്കൊപ്പം ഊര്‍ജ്ജം, പ്രതിരോധം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മ, ഭക്ഷ്യപാര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിശോധിക്കാന്‍ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും മറ്റ് പങ്കാളികളുമടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം എന്നിവയിലെ സഹകരണവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ ഒപ്പുവച്ച ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോ-ഓപ്പറേഷനെ അവര്‍ സ്വാഗതം ചെയ്തു. ആരോഗ്യം, മനുഷ്യശക്തി, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍ നിലവിലുള്ള ജെ.ഡബ്ല്യു.ജികള്‍ക്ക് പുറമെ ഈ ജെ.സി.സിക്ക് കീഴില്‍ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം, കൃഷി, സുരക്ഷ, സാംസ്‌ക്കാരികം എന്നി മേഖലകളില്‍ പുതിയ സംയുക്ത കര്‍മ്മ സമിതികളും രൂപീകരിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ (ഡിസംബര്‍ 21-22, 2024) പരിണിത ഫലങ്ങളുടെ പട്ടിക
December 22nd, 06:03 pm
ഈ ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷിസഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
December 22nd, 05:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു.പ്രധാനമന്ത്രി കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി
December 22nd, 05:08 pm
ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു
December 22nd, 04:37 pm
കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും ചടങ്ങിൽ പങ്കെടുത്തു.കുവൈറ്റ് അമീറിന്റെ വിശിഷ്ടാതിഥിയായി അറേബ്യൻ ഗൾഫ് കപ്പിൽ പ്രധാനമന്ത്രി പങ്കെടുത്തു
December 21st, 10:24 pm
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വിശിഷ്ടാതിഥിയായി’ പങ്കെടുത്തു. പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു. കുവൈറ്റ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ അനൗപചാരിക ആശയവിനിമയത്തിനും പരിപാടി അവസരമൊരുക്കി.രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തിയ അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
December 21st, 07:03 pm
രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി കുവൈറ്റിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു
December 21st, 07:00 pm
കുവൈറ്റ് സന്ദർശനത്തിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന കുവൈറ്റിലെ മിന അബ്ദുല്ല മേഖലയിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ക്ഷേമം ആരായുകയും ചെയ്തു.The relationship between India and Kuwait is one of civilizations, seas and commerce: PM Modi
December 21st, 06:34 pm
PM Modi addressed a large gathering of the Indian community in Kuwait. Indian nationals representing a cross-section of the community in Kuwait attended the event. The PM appreciated the hard work, achievement and contribution of the community to the development of Kuwait, which he said was widely recognised by the local government and society.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈത്തിൽ നടന്ന ‘ഹലാ മോദി’ പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
December 21st, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ കായിക സമുച്ചയത്തിൽ നടന്ന ‘ഹലാ മോദി’ പ്രത്യേക പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു.കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നൽകിയ ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
December 21st, 06:16 pm
കുവൈറ്റിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസിസമൂഹത്തിൽനിന്നു ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഊർജവും സ്നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനമേകുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി കുവൈത്തിൽ എത്തി ചേർന്നു
December 21st, 03:39 pm
പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് ഊഷ്മള സ്വീകരണം നൽകി. 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന വേളയിൽ അമീറുമായും കിരീടാവകാശിയുമായും കുവൈറ്റ് പ്രധാനമന്ത്രിയുമായും മോദി ചർച്ച നടത്തും. ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കുകയും അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യുംകുവൈറ്റ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
December 21st, 09:21 am
“കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം ഞാന്‍ ഇന്നു കുവൈറ്റിലേക്കു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടുകയാണ്.2024 ഡിസംബർ 21 മുതൽ 22 വരെ പ്രധാനമന്ത്രി മോദി കുവൈറ്റ് സന്ദർശിക്കും
December 19th, 11:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റ് സംസ്ഥാനത്തിൻ്റെ അമീർ ശൈഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം കുവൈറ്റ് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.പ്രധാനമന്ത്രി മോദി കുവൈറ്റ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു
December 04th, 08:39 pm
കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി സെപ്തംബറിൽ ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന വേഗതയിൽ സംതൃപ്തി രേഖപ്പെടുത്തി.PM Modi meets with Crown Prince of Kuwait
September 23rd, 06:30 am
PM Modi met with His Highness Sheikh Sabah Khaled Al-Hamad Al-Mubarak Al-Sabah, Crown Prince of the State of Kuwait, in New York. Prime Minister conveyed that India attaches utmost importance to its bilateral relations with Kuwait. Both leaders recalled the strong historical ties and people-to-people linkages between the two countries.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.കുവൈറ്റിലെ തീപിടിത്തദുരന്തം പ്രധാനമന്ത്രി അവലോകനം ചെയ്തു
June 12th, 10:01 pm
കുവൈറ്റിലെ തീപിടിത്തത്തിൽ നിരവധി ഇന്ത്യക്കാർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ അവലോകനയോഗം ചേർന്നു.കുവൈറ്റ് സിറ്റിയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
June 12th, 07:30 pm
കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദുരന്തബാധിതരെ സഹായിക്കാൻ അവിടത്തെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.