PM Modi invites everyone to Rann Utsav
December 21st, 10:08 am
Prime Minister Shri Narendra Modi has invited everyone to Rann Utsav, which will go on till March 2025. Prime Minister Shri Modi underscored that the festival promises to be an unforgettable experience.ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 31st, 07:05 pm
രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു
October 31st, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 07th, 09:06 pm
ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഗുജറാത്ത് ഉയർന്നുവന്നെന്നു ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യയുടെ വികസനമുന്നേറ്റങ്ങൾ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം പൗരന്മാർക്ക് ഉറപ്പു നൽകി.2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ സ്മൃതിവൻ ഇടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
June 15th, 06:23 pm
2001-ലെ ദാരുണമായ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന കച്ചിലെ സ്മൃതിവൻ, 2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്ലാഘിച്ചു.കോണ്ഗ്രസിൻ്റെ മനസ്സ് അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് എതിരാണ്: പ്രധാനമന്ത്രി മോദി
April 12th, 02:30 pm
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദിക്ക് ബാർമറിൽ വൻ സ്വീകരണം ലഭിച്ചു. 'വികസിത ഭാരത്' പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തോടൊപ്പം രാജസ്ഥാൻ ധീരതയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണ നോക്കുമ്പോൾ, 'ജൂൺ 4, 400 പാർ, ഫിർ ഏക് ബാർ മോദി സർക്കാർ' എന്നതിനാണ് ജനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി രാജസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു, ബാർമേരിൽ വൻ സ്വീകരണം
April 12th, 02:15 pm
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദിക്ക് ബാർമറിൽ വൻ സ്വീകരണം ലഭിച്ചു. 'വികസിത ഭാരത്' പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തോടൊപ്പം രാജസ്ഥാൻ ധീരതയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണ നോക്കുമ്പോൾ, 'ജൂൺ 4, 400 പാർ, ഫിർ ഏക് ബാർ മോദി സർക്കാർ' എന്നതിനാണ് ജനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.Narendra Modi: The Go-To Man in Times of Crises
November 29th, 09:56 pm
“I salute the determination of all those involved in this rescue campaign. Their courage and resolve have given a new life to our fellow workers. Everyone involved in this mission has set a remarkable example of humanity and teamwork,” PM Modi said in a telephonic conversation with the rescued workers who were successfully pulled out of a collapsed tunnel in Uttarakhand.ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 30th, 09:11 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
October 30th, 04:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.യു എന്‍ ഡബ്ല്യു ടി ഒയുടെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള അവാര്‍ഡ് ലഭിച്ച ഗുജറാത്തിലെ ധോര്‍ദോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 20th, 03:34 pm
ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (UNWTO) ഏറ്റവും മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം ലഭിച്ച ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോര്‍ദോ ഗ്രാമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.Progress chart of the Aspirational District programme became an inspiration for me: PM Modi
September 30th, 10:31 am
PM Modi launched a unique week-long programme for Aspirational Blocks in the country called ‘Sankalp Saptaah’ at Bharat Mandapam. He said that this programme is a symbol of the success of Team Bharat and the spirit of Sabka Prayas. This programme is important for India's future and ‘Sankalp se Siddhi’ is inherent in this.വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന 'സങ്കല്‍പ് സപ്താഹം' പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 30th, 10:30 am
'സങ്കല്‍പ് സപ്താഹ്' എന്ന പേരില്‍ രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന സവിശേഷ പരിപാടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം പോര്‍ട്ടലിന്റെ പ്രകാശനവും പ്രദര്‍ശന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.സ്മൃതി വനത്തിന്റെ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി അനുസ്മരിച്ചു
August 29th, 08:32 pm
2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ നഷ്ടപ്പെട്ടവർക്ക് ഹൃദയസ്പർശിയായ സ്മൃതി വനത്തിന്റെ ഉദ്ഘാടന ദിനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂൺ 18 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
June 18th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അ ദ്ധ്യ ക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു
June 12th, 04:23 pm
ആസന്നമായ ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രത്തിലെയും ഗുജറാത്തിലെയും മന്ത്രാലയങ്ങളുടെ/ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഒരു ഉന്നതതല യോഗം ചേര്‍ന്നു.2001-ലെ മാരകമായ ഭൂകമ്പത്തിൽനിന്ന് കച്ചിനുണ്ടായ പരിവർത്തനത്തെക്കുറിച്ചുള്ള വസ്തുത പ്രധാനമന്ത്രി പങ്കിട്ടു
April 05th, 10:59 am
2001 ലെ ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കച്ചിനെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി പരിവർത്തനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതിനെക്കുറിച്ച്, കച്ചിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ വിനോദ് ചാവ്ദയുടെ ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.അഹമ്മദാബാദിൽ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 14th, 05:45 pm
പരമപൂജ്യ മഹന്ത് സ്വാമിജി, ബഹുമാനപ്പെട്ട സന്യാസിമാർ, ഗവർണർ, മുഖ്യമന്ത്രി, 'സത്സംഗ' കുടുംബത്തിലെ എല്ലാ അംഗങ്ങളും! ഈ ചരിത്രസംഭവത്തിന് സാക്ഷിയാകാനും നല്ല കൂട്ടുകെട്ടിലാകാനുമുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്രയും വലിയൊരു പരിപാടി! ഈ പ്രോഗ്രാം സംഖ്യയുടെ കാര്യത്തിൽ മാത്രമല്ല, സമയത്തിന്റെ കാര്യത്തിലും വളരെ വലുതാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയം, ഇവിടെ ഒരു ദൈവികത ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രമേയങ്ങളുടെ മഹത്വം ഇവിടെയുണ്ട്. ഈ കാമ്പസ് നമ്മുടെ ചെറുപ്പക്കാർക്കും പ്രായമായവർക്കും നമ്മുടെ പാരമ്പര്യം, പൈതൃകം, വിശ്വാസം, ആത്മീയത, പാരമ്പര്യം, സംസ്കാരം, പ്രകൃതി എന്നിവ ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ എല്ലാ നിറങ്ങളും ഇവിടെ കാണാം. ഈ അവസരത്തിൽ, ഈ സംഭവത്തെ വിഭാവനം ചെയ്യാനുള്ള അവരുടെ കഴിവിനും ആ ദർശനം യാഥാർത്ഥ്യമാക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾക്കും ബഹുമാനപ്പെട്ട എല്ലാ വിശുദ്ധരുടെയും കാൽക്കൽ ഞാൻ വണങ്ങുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ബഹുമാനപ്പെട്ട മഹന്ത് സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ ഇത്തരമൊരു മഹത്തായ പരിപാടി നടത്തുന്നത് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, വരും തലമുറകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.