ധനുഷ്കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
January 21st, 03:41 pm
ഈ ക്ഷേത്രം ശ്രീ കോതണ്ഡരാമ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. ധനുഷ്കോടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിഭീഷണൻ ശ്രീരാമനെ ആദ്യമായി കണ്ടുമുട്ടിയതെന്നും അഭയം തേടിയെന്നും പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നും ചില ഐതിഹ്യങ്ങൾ പറയുന്നു.പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും
January 18th, 06:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.