വികസിത് ഭാരത് വികസിത് രാജസ്ഥാന്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 11:30 am
വികസിത് ഭാരത്-വികസിത് രാജസ്ഥാന്‍: നിലവില്‍, രാജസ്ഥാനിലെ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഈ പ്രധാന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കൂടാതെ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അത് ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് അവസരം നല്‍കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് ജയ്പൂരില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും പ്രതിധ്വനിച്ചു. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ മുഖമുദ്രയാണ്. നമ്മുടെ രാജസ്ഥാനികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് തങ്ങളുടെ വാത്സല്യം ചൊരിയാനുളള ഒരു ശ്രമവും ഉപേക്ഷിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഞാന്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എല്ലാവരും മോദിയുടെ ഗ്യാരന്റിയില്‍ വിശ്വാസമര്‍പ്പിക്കുകയും ശക്തമായ ഒരു 'ഇരട്ട-എഞ്ചിന്‍' ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍, രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ന്, രാജസ്ഥാന്റെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞങ്ങള്‍ തറക്കല്ലിടുകയും ഉദ്ഘാടനവും ചെയ്തു. റെയില്‍, റോഡ്, സൗരോര്‍ജ്ജം, വെള്ളം, എല്‍പിജി തുടങ്ങിയ വിവിധ വികസന സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാണ്. രാജസ്ഥാനില്‍ നിന്നുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു
February 16th, 11:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു. 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജപ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും.PM Modi addresses Grand Public Rallies in poll-bound Rajasthan’s Baran, Kota and Karauli
November 21st, 12:00 pm
Ahead of the assembly election in poll-bound Rajasthan, PM Modi addressed grand public rallies in Baran, Kota and Karauli. He said, “The people of Mewar’s intent for change in favour of BJP are clearly visible in the whole of Rajasthan”.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
August 27th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 21st, 11:26 am
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കോട്ടയിലെ രാംഗഞ്ജ്മണ്ടി പ്രദേശത്തു് ശ്രീ ബിർള സുപോഷിത് മാ അഭിയാൻ ഉദ്ഘാടനം ചെയ്തു. ഓരോ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 21st, 09:52 am
രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്നുള്ള സഹായധനവും പ്രധാനമന്ത്രി അനുവദിച്ചുനിരാലംബരായ മൃഗങ്ങള്‍ക്കു നല്‍കിയ തുണ: വിരമിച്ച സൈനിക ഉദ്യോഗസ്ഥയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
July 18th, 12:44 pm
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച രാജസ്ഥാനിലെ കോട്ട സ്വദേശി പ്രമീള സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. കൊറോണക്കാലത്തെ ലോക്ക്ഡൗണില്‍ മേജര്‍ പ്രമീള സിംഗ് (റിട്ട.), അവളുടെ പിതാവ് ശ്യാംവീര്‍ സിംഗ് എന്നിവര്‍ നിസ്സഹായരും നിരാലംബരുമായ മൃഗങ്ങളെ പരിപാലിക്കുകയും അവരുടെ വേദന മനസിലാക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തതു ചൂണ്ടിക്കാട്ടിയാണു കത്ത്. മേജര്‍ പ്രമിളയും അച്ഛനും അവരുടെ സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗിച്ചു തെരുവുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കു ഭക്ഷണവും ചികിത്സയും നല്‍കി. അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞു നിരവധി ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
September 16th, 07:29 pm
രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞു നിരവധി ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
November 03rd, 06:53 pm
ബുലന്ദശഹർ, കോട്ട, കോർബ, സിക്കാർ, തിക്കൊംഗഡ് എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി ബൂത്തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി. മേരാ ബൂത്ത് സബ്‌സെ മസ്ബൂത്ത് പരിപാടിയുടെ ആറാം പരമ്പര ആയിരുന്നു ഇത് ..